പാലാ: പാലാ ഉപതിരഞ്ഞെടുപ്പിലെ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ജോസഫ് വിഭാഗവും ജോസ് കെ. മാണി വിഭാഗവും ചര്‍ച്ച നട...
പാലാ: പാലാ ഉപതിരഞ്ഞെടുപ്പിലെ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ജോസഫ് വിഭാഗവും ജോസ് കെ. മാണി വിഭാഗവും ചര്‍ച്ച നടത്തും. ഇരുവിഭാഗവും അഭിപ്രായസമന്വയത്തിലെത്താന്‍ കോണ്‍ഗ്രസ് നേതൃത്വവും ഇടപെട്ടേക്കും.
അതേസമയം വിട്ടുവീഴ്ചയ്ക്കു തയ്യാറല്ല എന്ന നിലപാടിലാണ് ജോസഫ് വിഭാഗം എന്നറിയുന്നു. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപനത്തിന്റെയും ചിഹ്നം നല്‍കേണ്ടതും ചുമതല ജോസഫിനാണെന്ന പിടിവാശിയിലാണ് ജോസഫ് വിഭാഗം. മാത്രമല്ല, ഇക്കാര്യം കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചതായാണ് വിവരം.
കെ. എം. മാണിയുടെ സീറ്റില്‍ സ്ഥാനാര്‍ത്ഥയെ തീരുമാനിക്കേണ്ടത് തങ്ങളാണെന്ന ഉറച്ച നിലപാടിലാണ് ജോസ് കെ. മാണി വിഭാഗം. ഈ നിലപാടില്‍ നിന്ന് പിന്നോട്ടില്ല എന്ന സൂചനയും അവര്‍ നല്കി കഴിഞ്ഞു.
കേരള കോണ്‍ഗ്രസിലെ ഇരുവിഭാഗങ്ങളുമായി രണ്ടുവട്ടം യുഡിഎഫ് നേതാക്കള്‍ ചര്‍ച്ച നടത്തിയെങ്കിലും ഇരുവിഭാഗങ്ങളുടെയും പിടിവാശി മൂലം സമവായത്തില്‍ എത്താനായില്ല. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ഇടപെടുന്നത്.
മൂന്നു ദിവസത്തിനകം പാലായില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനുള്ള നീക്കമാണ് യുഡിഎഫില്‍ നടക്കുന്നത്.
Keywords: P.J.Joseph, Jose K. Mani, Pala, By election, Politics, Kerala Congress

COMMENTS