ന്യൂഡല്‍ഹി: ഐ.എന്‍.എക്സ് മീഡിയ കേസില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ മുന്‍ ധനകാര്യ മന്ത്രിയും, കോണ്‍ഗ്രസ് നേതാ...
ന്യൂഡല്‍ഹി: ഐ.എന്‍.എക്സ് മീഡിയ കേസില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ മുന്‍ ധനകാര്യ മന്ത്രിയും, കോണ്‍ഗ്രസ് നേതാവുമായിരുന്ന പി. ചിദംബരം നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളി.
സി.ബി.ഐ ചിദംബരത്തെ അറസ്റ്റ് ചെയ്തതോടെ ഹര്‍ജിക്ക് പ്രസക്തിയില്ലാതായെന്ന് ജസ്റ്റിസുമാരായ ആര്. ഭാനുമതി, എ.എസ്. ബൊപ്പണ്ണയുമടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
നിലവില്‍ സി.ബി.ഐ. കസ്റ്റഡിയിലുള്ള ചിദംബരത്തോട് സ്ഥിരം ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കാനും സ്ുപ്രീം കോടതി നിര്‍ദ്ദേശിച്ചു.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ഉത്തരവ് ലഭിച്ച ശേഷമേ ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ ലിസ്റ്റ് ചെയ്യുവെന്ന് കോടതി ചിദംബരത്തിന്റെ അഭിഭാഷകന് കബില്‍ സിബലിനെ അറിയിച്ചു.
ഇതിനിടെ ചിദംബരത്തിന്റെ സി.ബി.ഐ. കസ്റ്റഡി ഇന്ന് അവസാനിക്കും.
കഴിഞ്ഞ ദിവസങ്ങളിലെ ചോദ്യം ചെയ്യലില്‍ പുതിയ തെളിവുകള്‍ ലഭിച്ചതായും ആയതിനാല്‍ ചിദംബരത്തിന്റെ കസ്റ്റഡി നീട്ടി നല്‍കണമെന്ന് സി.ബി.ഐ പ്രത്യേക കോടതിയില്‍ ആവശ്യപ്പെടും.
Keywords: P Chidambaram, Suprim Court
COMMENTS