തിരുവനന്തപുരം: കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സില്‍ മാനേജിങ് ഡയറക്ടറായിരിക്കേ ശ്രീറാം വെങ്കിട്ടരാമന് ചീഫ് എക്സിക്യൂട്ടീവ് ...
തിരുവനന്തപുരം: കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സില്‍ മാനേജിങ് ഡയറക്ടറായിരിക്കേ ശ്രീറാം വെങ്കിട്ടരാമന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ തസ്തികയിലേക്ക് അനധികൃത നിയമനം നടത്തിയതായി തെളിവ് ലഭിച്ചു.
ഡയറക്ടര്‍ ബോര്‍ഡ് അറിയാതെ തന്റെ പേഴ്സണല്‍ അസിസ്റ്റന്റിനെ സര്‍ക്കാര്‍ നിശ്ചയിച്ചതിനേക്കാള്‍ ഇരട്ടി ശമ്പളത്തില്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ തസ്തികയിലേക്ക് നിയമനം നല്കി.
പ്രതിമാസം എഴുപതിനായിരം രൂപയാണ് കേരള അക്കാദമി ഫോര്‍ സ്കില്‍സ്് എക്സലന്‍സില്‍ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നതെന്ന്് സി 3/254/2018 തൊഴില്‍ വകുപ്പിന്റെ ഫയല്‍ വ്യക്തമാക്കുന്നു.
എന്നാല്‍, 2018 ഫെബ്രുവരിയില്‍ നിയമിച്ച ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ക്ക 1,30,000 ശമ്പളത്തോടൊപ്പം കാറും മൊബൈല്‍ഫോണും ശ്രീറാം അനുവദിച്ചിരുന്നതായി അക്കാദമിയുടെ രേഖകള്‍ വ്യക്തമാക്കുന്നു.
ഇതുമാത്രമല്ല, സ്വന്തം പി.എ. ആയിരുന്ന ജിമ്മിമോന് ഡയറക്ടര്‍ ബോര്‍ഡ് അറിയാതെ 13,000 രൂപ ശമ്പള വര്‍ദ്ധന നല്‍കിയിരുന്നതായി ബോര്‍ഡിന്റെ മിനിറ്റ്സ് രേഖകള്‍ വ്യക്തമാക്കുന്നു.
സര്‍വ്വീസിലെ പ്രകടനം വിലയിരുത്തി ശമ്പളം വര്‍ദ്ധിപ്പിക്കുക എന്ന ബോര്‍ഡിന്റെ ചട്ടം ലംഘിച്ച് ഏകപക്ഷീയമായായിരുന്നു എം.ഡിയായിരുന്ന ശ്രീറാമിന്റെ ഈ തീരുമാനം.
ഡയറക്ടര്‍ ബോര്‍ഡിന്റെ അംഗീകാരമില്ലാത്ത ഈ ശശമ്പള വര്‍ദ്ധന തീരുമാനത്തെ എം.ഡിയുടെ സമ്മര്‍ദ്ദഫലമായി സ്പെഷ്യല്‍ അലവന്‍സായി അംഗീകരിച്ചിരുന്നതായി രേഖകള്‍ വ്യക്തമാക്കുന്നു.
Keywords: Sri Ram , KASE, Kerala
COMMENTS