തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം അടുത്ത 48 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിക്കാന്‍ സാദ്ധ്യതയുള്ള സാഹചര്യത...
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം അടുത്ത 48 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിക്കാന്‍ സാദ്ധ്യതയുള്ള സാഹചര്യത്തില്‍ കേരളത്തില്‍ 20 സെന്റിമീറ്ററിലധികം മഴ പെയ്യാനുള്ള സാദ്ധ്യതയുണ്ടെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
ഇതേത്തുടര്‍ന്ന് ഇടുക്കി, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഇന്നും മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നാളെയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
ഈ മാസം 15, 16 തീയതികളില്‍ ഒറ്റപ്പെട്ട മഴയ്്ക്കും, 17 നുശേഷം മഴ കുറയാനുമുള്ള സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥ കേന്ദ്രം നല്കുന്ന മുന്നറിയിപ്പ്.
കേരളത്തിന്റെ വടക്കുപടിഞ്ഞാറന്‍ ദിശയില്‍ നിന്ന് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ ശക്തമായ കാറ്റുവീശാന്‍ സാദ്ധ്യതയുണ്ടെന്നും മത്സ്യബന്ധനത്തിനായി കടല്‍ പോകരുതെന്ന മുന്നറിയിപ്പ് നിര്‍ദ്ദേശവും കലാവസ്ഥ കേന്ദ്രങ്ങള്‍ നല്കുന്നു.
Keywords: Heay Rain, Red Alert, Kerala
COMMENTS