തിരുവനന്തപുരം: മഴക്കെടുതിയിലും ഉരുള്‍ പൊട്ടലിലും കേരളത്തില്‍ മരിച്ചവരുടെ എണ്ണം 103 ആയി. ഉരുള്‍പൊട്ടല്‍ കൊടിയ നാശം വിതച്ച മലപ്പുറം കവ...
തിരുവനന്തപുരം: മഴക്കെടുതിയിലും ഉരുള്‍ പൊട്ടലിലും കേരളത്തില്‍ മരിച്ചവരുടെ എണ്ണം 103 ആയി.
ഉരുള്‍പൊട്ടല്‍ കൊടിയ നാശം വിതച്ച മലപ്പുറം കവളപ്പാറയില്‍ നിന്ന് ഇന്ന് ഏഴ് മൃതദേഹങ്ങള്‍ പുറത്തെടുത്തു. കവളപ്പാറയിലെ ദുരന്തത്തില്‍ ഇതോടെ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത് 30 മരണമാണ്. ഇവിടെ ഇനി 29 പേരെ കണ്ടെത്താനുള്ളത്.
കനത്ത മണ്ണിടിച്ചിലുണ്ടായ വയനാട് പുത്തുമലയില്‍ കാണാതായ ഏഴുപേര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നുവെങ്കിലും ഇന്ന് ആരെയും കണ്ടത്താനായില്ല.
കോഴിക്കോട്, മലപ്പുറം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ ശക്തമായ മഴ തുടരുകയാണ്. മൂന്നു ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. കേരളത്തെ മൂടിയിരുന്ന മഴമേഘങ്ങളുടെ ആവരണം മാറിയെങ്കിലും അറബിക്കടലിലെ ന്യൂനമര്‍ദ്ദം മഴ സാദ്ധ്യ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.
പടിഞ്ഞാറന്‍ കാറ്റിന്റെ ശക്തി കുറഞ്ഞതും ന്യൂനമര്‍ദ്ദം പടിഞ്ഞാറന്‍ മേഖലയിലേക്ക് മാറുന്നതും മഴയുടെ ശക്തി കുറയ്ക്കുമെന്ന് കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയുടെ കാലാവസ്ഥാപഠന വകുപ്പ് പറയുന്നു.
ഇന്ന് രാത്രിയോടെ തെക്കന്‍ ജില്ലകളിലും നാളെയോടെ വടക്കന്‍ ജില്ലകളിലും മഴ കുറയുമെന്ന് സ്വകാര്യ കാലാവസ്ഥ നിരീക്ഷണ ഏജന്‍സിയായ കേരള വെതര്‍ പ്രവചിച്ചു.
Key Words: Kerala, Flood, Landslide
 

 
							     
							     
							     
							    
 
 
 
 
 
COMMENTS