ബില്‍ രാജ്യസഭ നേരത്തേ പാസ്സാക്കിയിരുന്നു, ഇനി രാഷ്ട്രപതിയുടെ അംഗീകാരം കൂടി മതി ന്യൂഡല്‍ഹി : കുട്ടികള്‍ക്കു നേരെ ക്രൂരലൈംഗികാതിക്രമം നടത...
ബില്‍ രാജ്യസഭ നേരത്തേ പാസ്സാക്കിയിരുന്നു, ഇനി രാഷ്ട്രപതിയുടെ അംഗീകാരം കൂടി മതി
ന്യൂഡല്‍ഹി : കുട്ടികള്‍ക്കു നേരെ ക്രൂരലൈംഗികാതിക്രമം നടത്തുന്നവര്‍ക്ക് വധശിക്ഷ വരെ ഉറപ്പാക്കുന്ന പോക്സോ നിയമഭേദഗതി ബില്‍ ലോക്സഭ പാസ്സാക്കി.
ബില്‍ രാജ്യസഭ നേരത്തെ പാസാക്കിയിരുന്നു. ഇനി രാഷ്ട്രപതിയുടെ അംഗീകാരം കൂടി കിട്ടിയാല്‍ ബില്‍ നിയമമാകും. ഇര ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ എന്നു വ്യത്യാസമില്ലാതെയാണ് ശിക്ഷ.
പോയ ജനുവരി 8ന് ലോക്സഭയില്‍ അവതരിപ്പിച്ച ബില്‍ ഭേദഗതികളില്ലാതെ വീണ്ടും കൊണ്ടുവരികയായിരുന്നു. ബാലപീഡകര്‍ക്ക് പിഴയോടൊപ്പം കുറഞ്ഞത് 20 വര്‍ഷം തടവു ശിക്ഷ മുതല്‍ വധശിക്ഷ വരെ ലഭിക്കുന്നതാണ് ബില്ലിലെ വ്യവസ്ഥകള്‍.
കുട്ടികള്‍ ഉള്‍പ്പെടുന്ന ലൈംഗിക ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് അഞ്ചു വര്‍ഷം തടവും പിഴയും ബില്‍ ഉറപ്പാക്കുന്നു.
പ്രകൃതി ദുരന്തങ്ങളുണ്ടാകുന്ന സമയത്ത് കുട്ടികളെ പീഡിപ്പിക്കുന്നതുള്പ്പെടെ കാര്യങ്ങളും ബില്ലിന്റെ പരിധിയില്‍ വരും. ലൈംഗിക വളര്‍ച്ചയ്ക്കായി കുട്ടികളില്‍ ഹോര്‍മോണും മറ്റും കുത്തിവയ്ക്കുന്നതും ക്രൂരപീഡന പരിധിയില്‍ വരും.

Keywords: India, Crime, Child Molestation, Death Penalty
COMMENTS