ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ സൈനിക ബഹുമതികള്‍ പ്രഖ്യാപിച്ചു. വ്യോമസേനാ വിങ് കമാന്റര്‍ അഭിനന്ദന് വര്‍ധമാനെ വീര്‍ ചക്ര നല്കി ആദരിക...
ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ സൈനിക ബഹുമതികള്‍ പ്രഖ്യാപിച്ചു.
വ്യോമസേനാ വിങ് കമാന്റര്‍ അഭിനന്ദന് വര്‍ധമാനെ വീര്‍ ചക്ര നല്കി ആദരിക്കും.
പുല്‍വാമ ആക്രണത്തിന് തിരിച്ചടിയായി ബാലാകോട് ആക്രണത്തില്‍ പാക് വ്യോമാക്രമണത്തെ പ്രതിരോധിക്കുകയും പകിസ്ഥാന്റെ എഫ് 16 വിമാനം വെടിവച്ചിടുകയും ചെയ്ത ദൗത്യമാണ് അഭിനന്ദന് വര്‍ധമാനെ വീര്ചക്രയ്ക്ക് ബഹുമതിക്ക് അര്‍ഹനാക്കിയത്.
രാഷ്ട്രീയ റൈഫിള്‍സിലെ പ്രകാശ് ജാധവിന് മരണാന്തര ബഹുമതിയായി കീര്‍ത്തി ചക്ര നല്കി രാഷ്ട്രം അദ്ദേഹത്തെ ആദരിക്കും
എട്ട് സൈനികര്‍ക്ക് ശൗര്യചക്ര പ്രഖ്യാപിച്ചതില്‍ അഞ്ചുപേര്‍ക്ക് മരണാന്തര ബഹുമതിയായിട്ടാണ് പുരസ്കാരം നല്‍കുന്നത്.
ബാലക്കോട് അക്രണത്തില്‍ ഫൈറ്റര്‍ കണ്‍ട്രോളറായി പ്രവര്‍ത്തിച്ചിരുന്ന വ്യോമസേനയിലെ സ്ക്വാഡ്രന്‍ ലീഡര്‍ മിന്റി അഗര്‍വാളിന് യുദ്ധസേവാ മെഡല്‍ ലഭിക്കും.
നാളെ നടക്കുന്ന സ്വാതന്ത്ര്യദിന ചടങ്ങില്‍ വച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുരസ്കാരം സമ്മാനിക്കും.
Keywords: Abhinandan Varthaman, Vir- Chakra, New Delhi
COMMENTS