തിരുവനന്തപുരം: എസ്റ്റോണിയയില്‍ നടക്കുന്ന ലോക സര്‍വ്വകലാശാല പവ്വര്ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 47 കിലോ വിഭാഗത്തില്‍ ആകെ 33 5 കി...
തിരുവനന്തപുരം: എസ്റ്റോണിയയില്‍ നടക്കുന്ന ലോക സര്‍വ്വകലാശാല പവ്വര്ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 47 കിലോ വിഭാഗത്തില്‍ ആകെ 33 5 കിലോ ഭാരം ഉയര്‍ത്തി സ്വര്‍ണ്ണം നേടി ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് മലയാളി താരം അനിറ്റ ജോസഫ്.
കേരളസര്‍വ്വകലാശാലയുടെ ആലപ്പുഴ എസ്. ഡി. കോളേജിലെ ബിരുദാന്തര ബിരുദ വിദ്യാര്‍ത്ഥിയാണ് അനിറ്റ ജോസഫ്.
58 കിലോ പവ്വര്ലിഫ്റ്റിംഗ് വിഭാഗത്തില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയുടെ മിലു ഇമ്മാനുവല്‍ എട്ടാം സ്ഥാനം നേടി.
ഇന്ത്യ ആദ്യമായാണ് ലോക സര്‍വ്വകലാശാല പവ്വര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കുന്നത്.
അര്‍ജുന അവാര്‍ഡ് ജേതാവായ പി.ജെ. ജോസഫാണ് ഇന്ത്യന്‍ ടീമിന്റെ പരിശീലകന്.
Keywords: World Powerlifting, Gold Winner
COMMENTS