മുംബയ്: മഹാരാഷ്ട്രയിൽ ശമനമില്ലാതെ തുടരുന്ന പെരുമഴയിൽ ട്രെയിൻ വെള്ളക്കെട്ടിൽ പെട്ട് എഴുനൂറോളം പേർ കുടുങ്ങി. ഇവരെ രക്ഷിക്കാൻ സൈന്യവും ദുരന...
മുംബയ്: മഹാരാഷ്ട്രയിൽ ശമനമില്ലാതെ തുടരുന്ന പെരുമഴയിൽ ട്രെയിൻ വെള്ളക്കെട്ടിൽ പെട്ട് എഴുനൂറോളം പേർ കുടുങ്ങി. ഇവരെ രക്ഷിക്കാൻ സൈന്യവും ദുരന്തനിവാരണ സേനയും തീവ്രശ്രമം തുടരുന്നു.
മുംബയ് - കോലാപ്പൂർ റൂട്ടിലെ മഹാലക്ഷ്മി എക്സ്പ്രസാണ് എഴുനൂറോളം യാത്രക്കാരുമായി വഴിയിൽ കുടുങ്ങിയത്.
വംഗാണി - ബദലാപൂർ സ്റ്റേഷനുകൾക്കിടയിലാണ് ട്രെയിൻ കുടുങ്ങിയത്. മുംബയിൽ നിന്ന് ഏകദേശം 80 കിലോമീറ്റർ അകലെയാണ് ട്രെയിൻ ഉള്ളത്.
സൈന്യത്തിൻറെ രണ്ട് ഹെലികോപ്റ്ററുകളും ദേശീയ ദുരന്തനിവാരണ സേനയുടെ ആറ് ബോട്ടുകളും ട്രെയിനിലുള്ളവരെ രക്ഷിക്കാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്.
വെളുപ്പിന് മൂന്നു മണിയോടെയാണ് ട്രെയിൻ കുടുങ്ങിയത് . ഭക്ഷണവും വെള്ളവും കിട്ടാതെ യാത്രക്കാർ വലയുകയാണ് . യാത്രക്കാർ തന്നെയാണ് തങ്ങളുടെ ദുരിതാവസ്ഥ സാമൂഹ്യമാധ്യമങ്ങളുടെ പുറത്തെത്തിച്ചത് .
ആറടി ഉയരത്തിൽ വെള്ളം ഉയർന്നിട്ടുണ്ട്. യാത്രക്കാരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുമെന്നും റെയിൽവേ യാത്രക്കാരോട് പറഞ്ഞിട്ടുണ്ട്. പെരുമഴയിൽ മുങ്ങിയിരിക്കുകയാണ് മുംബൈ നഗരം.
Keywords: Maharashtra, Flood, Train

COMMENTS