Featured post

ലോകം യുദ്ധ ഭീതിയിൽ : ഇറാന്റെ ആണവകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന ഇസ്ഫഹാനിൽ വ്യോമതാവളം ഇസ്രയേൽ ആക്രമിച്ചു

ടെഹ്‌റാന്‍: ഇറാനില്‍ കനത്ത വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ഈ മാസം 13 ന് ഇറാന്‍ നടത്തിയ വ്യോമാക്രമണത്തിന് കനത്ത തിരിച്ചടിയാണ് ഇസ്രയേല്‍ നല്‍...

ജീവപര്യന്തത്തിനു വിധിക്കപ്പെട്ട ശരവണഭവന്‍ ഹോട്ടല്‍ ഉടമ രാജഗോപാല്‍ ആംബുലന്‍സില്‍ വന്നു കീഴടങ്ങി, ജയിലിലടച്ചു

രാജഗോപാലിനെ പൊലീസ് വാനില്‍ ജയിലിലേക്കു മാറ്റുന്നു ചെന്നൈ : കൊലപാതക കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ശരവണ ഭവന്‍ ഹോട്ടല്‍ ശൃം...

രാജഗോപാലിനെ പൊലീസ് വാനില്‍ ജയിലിലേക്കു മാറ്റുന്നു

ചെന്നൈ : കൊലപാതക കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ശരവണ ഭവന്‍ ഹോട്ടല്‍ ശൃംഖല ഉടമ പി രാജഗോപാല്‍ മദ്രാസ് ഹൈക്കോടതിയില്‍ കീഴടങ്ങി. നാടകീയമായിട്ടായിരുന്നു കീഴടങ്ങല്‍.

ആംബുലന്‍സില്‍ ഓക്‌സിജന്‍ മാസ്‌ക് ഉള്‍പ്പെടെ ഉപയോഗിച്ച് എത്തിയ രാജഗോപാല്‍ വീല്‍ചെയറിലാണ് കോടതിമുറിയിലെത്തിയത്. ഗുരുതരമായ അസുഖങ്ങള്‍ ഉണ്ടെന്നും ചികിത്സിക്കാന്‍ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും കോടതി രാജഗോപാലിനെ പുഴല്‍ ജയിലിലടക്കാന്‍ ഉത്തരവിടുകയായിരുന്നു.

ഡോക്ടര്‍മാര്‍ പരിശോധിച്ചശേഷം ആവശ്യമുണ്ടെങ്കില്‍ തുടര്‍ചികിത്സയ്ക്ക് നടപടി സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കി. ആരോഗ്യസ്ഥിതി വളരെ മോശമാണെന്നും അതിനാല്‍ ജീവപര്യന്തം തടവ് ശിക്ഷ ആരംഭിക്കുന്നത് നീട്ടിവയ്ക്കണമെന്നും രാജഗോപാല്‍ അഭ്യര്‍ത്ഥിച്ചിരുന്നു. കോടതി ഇതു നിരസിക്കുകയായിരുന്നു.

വിചാരണവേളയിലല്‍ ഇല്ലാത്ത ആരോഗ്യപ്രശ്‌നങ്ങള്‍ വിധിവന്നശേഷം ഉയര്‍ത്തിക്കാട്ടുന്നത് കോടതിയെയും നിയമസംവിധാനത്തെ ചോദ്യം ചെയ്യുന്നതിനു തുല്യമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഇത്തരം ഘട്ടങ്ങളില്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ നേരത്തെ തന്നെ സുപ്രീം കോടതി പുറപ്പെടുവിച്ചിട്ടുള്ളതുമാണ്.

കൊലക്കേസില്‍ 2004ലാണ് രാജഗോപാലിന് കോടതി 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. ഇതിനെ തിരെഅദ്ദേഹം സുപ്രീംകോടതിയില്‍ പോവുകയായിരുന്നു. പക്ഷേ അവിടെ വിധി ജീവപര്യന്തം തടവായി ഉയര്‍ത്തപ്പെട്ടു.

2009ല്‍ ജാമ്യം നേടിയ രാജഗോപാല്‍ ശിക്ഷ ആരംഭിക്കുന്ന ജൂലൈ ഏഴിന് കീഴടങ്ങണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ സമയത്ത് അദ്ദേഹം ആശുപത്രിയില്‍ പ്രവേശിക്കുകയും ഗുരുതരമായ രോഗാവസ്ഥ ഉണ്ടെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

ശരവണ ഭവന്‍ ഹോട്ടലിന്റെ ചെന്നൈ ശാഖയിലെ അസിസ്റ്റന്റ് മാനേജറായിരുന്ന രാമസ്വാമിയുടെ മകള്‍ ജീവ ജ്യോതിയെ വിവാഹം കഴിക്കാന്‍ വേണ്ടിയാണ് രാജഗോപാല്‍ ക്രൂരമായ കൊലപാതകം നടത്തിയത്.  രണ്ടു ഭാര്യമാരുള്ള രാജഗോപാലിനെ വിവാഹം കഴിക്കാന്‍ ജീവജ്യോതി വിമുഖത പ്രകടിപ്പിച്ചു. മാത്രമല്ല 1999ല്‍ അവര്‍ ശാന്തകുമാറിനെ വിവാഹം കഴിക്കുകയും ചെയ്തു.

വിവാഹബന്ധം വേര്‍പെടുത്താന്‍ രാജഗോപാല്‍ പലതരത്തിലുള്ള ഭീഷണികള്‍ ഉയര്‍ത്തിയിരുന്നു. തുടര്‍ന്ന് 2001 ദമ്പതികള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതി നല്‍കിയതിനു തൊട്ടുപിന്നാലെ ശാന്തകുമാറിനെ തട്ടിക്കൊണ്ടുപോയി പോയിരുന്നു. പിന്നീട് മൃതദേഹം കൊടൈക്കനാല്‍ കാട്ടില്‍ മറവു ചെയ്തു എന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്.

ജീവജ്യോതിയെ വിവാഹം കഴിച്ചാല്‍ കൂടുതല്‍ സാമ്പത്തിക ഉയര്‍ച്ച ഉണ്ടാകുമെന്ന് ജ്യേത്സ്യന്‍ ഉപദേശിച്ചതിന്റെ  അടിസ്ഥാനത്തിലാണ് രാജഗോപാല്‍ കൊലപാതകം ആസൂത്രണം ചെയ്തത്.

Keywords: Saravanabhavan, Murder, Jeevajyothi, Rajagopal

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5037,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10975,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1105,
ltr
item
www.vyganews.com: ജീവപര്യന്തത്തിനു വിധിക്കപ്പെട്ട ശരവണഭവന്‍ ഹോട്ടല്‍ ഉടമ രാജഗോപാല്‍ ആംബുലന്‍സില്‍ വന്നു കീഴടങ്ങി, ജയിലിലടച്ചു
ജീവപര്യന്തത്തിനു വിധിക്കപ്പെട്ട ശരവണഭവന്‍ ഹോട്ടല്‍ ഉടമ രാജഗോപാല്‍ ആംബുലന്‍സില്‍ വന്നു കീഴടങ്ങി, ജയിലിലടച്ചു
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgs46bZqEt1VypNXK-n5XA9AWoMOIApVzk0Fh8iFjfFq0lUBPI7HtsggSX2M6ULkXdukzJ3uSfkkcXVdNh_jhkw95TtlnZjwhfA3Zu8Qvz7KwRi9UcZUoRMqSgCibyHRBb9rHNzMolMRuE/s640/rajagopal.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgs46bZqEt1VypNXK-n5XA9AWoMOIApVzk0Fh8iFjfFq0lUBPI7HtsggSX2M6ULkXdukzJ3uSfkkcXVdNh_jhkw95TtlnZjwhfA3Zu8Qvz7KwRi9UcZUoRMqSgCibyHRBb9rHNzMolMRuE/s72-c/rajagopal.png
www.vyganews.com
https://www.vyganews.com/2019/07/saravana-bhavan-owner-jailed-for-murder.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2019/07/saravana-bhavan-owner-jailed-for-murder.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy