തിരുവനന്തപുരം: പിആര്‍ഡി മുന്‍ ഡെപ്യൂട്ടി ഡയറക്ടറും പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ പി രവിവര്‍മ അന്തരിച്ചു. 62 വയസ്സായിരുന്നു. പൂഞ്ഞ...
തിരുവനന്തപുരം: പിആര്‍ഡി മുന്‍ ഡെപ്യൂട്ടി ഡയറക്ടറും പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ പി രവിവര്‍മ അന്തരിച്ചു. 62 വയസ്സായിരുന്നു.
പൂഞ്ഞാര്‍ കൊട്ടാരത്തിലെ പി. ആര്. രാജവര്മരാജയുടേയും പന്തളം വലിയ തമ്പുരാട്ടി മകം നാളില്‍ തന്വന്തി തമ്പുരാട്ടിയുടെയും മകനാണ്. കാര്‍ഷിക സര്‍വകലാശാലയിലെ ഡോ. മനോരമ തമ്പാട്ടിയാണ് ഭാര്യ.
കേരളകൗമുദി ദിനപത്രത്തിലൂടെ പത്രപ്രവര്‍ത്തനരംഗത്ത് വന്ന രവിവര്‍മ്മ, പെട്ടെന്ന് തന്നെ സര്‍ക്കാര്‍ ജോലിയിലേക്ക് തിരിയുകയായിരുന്നു. നിരവധി പുസ്തകങ്ങളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്. വലിയൊരു സുഹൃദ് വലയം അദ്ദേഹത്തിനുണ്ടായിരുന്നു.
അകലങ്ങളില്‍ പൂപ്പടയുടെ ആരവം, കിമ കൂര്വ സഞ്ജയ തുടങ്ങിയ കഥാസമാഹാരങ്ങളും അദ്ദേഹത്തിന്റെതായി പുറത്തുവന്നിട്ടുണ്ട്. മഹാകവി പന്തളം കേരളവര്മ്മയെക്കുറിച്ച് എഴുതിയ ജീവചരിത്ര ഗ്രന്ഥം കേന്ദ്രസാഹിത്യഅക്കാദമിയാണ് പ്രസിദ്ധീകരിച്ചത്.
ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നേടിക്കൊടുക്കുന്നതില്‍ രവിവര്‍മ്മ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. സര്‍ക്കാരുകള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നേരെ മുഖം തിരിച്ചു നിന്ന സമയത്ത് വരുന്ന കാലത്തിന്റെ മാധ്യമം ഓണ്‍ലൈന്‍ ആണെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് അംഗീകാരം നേടിക്കൊടുക്കുന്നതില്‍ സുപ്രധാനമായ പങ്കാണ് വഹിച്ചത്.
പന്തളം കൊട്ടാരത്തിലെ നിര്‍വാഹക സമിതി വൈസ് പ്രസിഡന്റ് കൂടിയാണ് രവിവര്‍മ്മ. അദ്ദേഹത്തിന്റെ നിര്യാണത്തെ തുടര്‍ന്ന് പന്തളം വലിയ കോയിക്കല്‍ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം ഈ മാസം 20 വരെ അടച്ചിടുമെന്നും 21 ശുദ്ധികലശത്തിനുശേഷമേ ഭക്തജനങ്ങള്‍ക്ക് ദര്‍ശനം അനുവദിക്കൂ എന്നും ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.
Keywords: P Ravivarma, PRD, Panthalam Royal Family
COMMENTS