ചെന്നൈ: മകളുടെ വിവാഹ സംബന്ധമായ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനിക്ക് 30 ദിവസത്തെ പരോള്‍ അനുവദിച്ചു. ...
ചെന്നൈ: മകളുടെ വിവാഹ സംബന്ധമായ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനിക്ക് 30 ദിവസത്തെ പരോള്‍ അനുവദിച്ചു.
രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പ്രതി നളിനിക്ക് വെല്ലൂര്വിട്ട് പുറത്തുപോകാനോ, മാധ്യമപ്രവര്‍ത്തകരുമായോ, രാഷ്ട്രീയ നേതാക്കളുമായോ സംസാരിക്കാനോ പാടില്ലായെന്ന കര്‍ശന നിബന്ധനയോടെയാണ് ജൂലായ് 05 ന് മദ്രാസ് ഹൈക്കോടതി ഒരു മാസത്തെ പരോള്‍ അനുവദിച്ചത്.
1991 മേയ് 21 ന് രാജീവ്ഗാന്ധിയെ ചാവേര്‍ സ്ഫോടനത്തിലൂടെ വധിച്ച കേസിലെ പ്രതിയായ നളിനിക്ക് 27 വര്‍ഷത്തെ ജയില്‍വാസത്തിനിടെ രണ്ടാം തവണയാണ് ഇപ്പോള്‍ പരോള്‍ ലഭിക്കുന്നത്. 2016 ല്‍ പിതാവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ 24 മണിക്കൂര്‍ പരോള്‍ ലഭിച്ചിരുന്നു.
Keywords: Rajiv Gandhi, Nalini, Parole, Madrass High Court
COMMENTS