ബംഗളൂരു: കര്‍ണ്ണാടകത്തിലെ വിമത എംഎല്‍എമാരുടെയും സ്പീക്കറുടെയും അപേക്ഷകള്‍ സുപ്രീം കോടതി നാളെ പരിഗണിക്കും. എംഎല്‍എമാര്‍ സ്വന്തം നിലയ്ക്...
ബംഗളൂരു: കര്‍ണ്ണാടകത്തിലെ വിമത എംഎല്‍എമാരുടെയും സ്പീക്കറുടെയും അപേക്ഷകള്‍ സുപ്രീം കോടതി നാളെ പരിഗണിക്കും.
എംഎല്‍എമാര്‍ സ്വന്തം നിലയ്ക്കല്ല രാജിവച്ചിരിക്കുന്നതെന്നും രാജിക്കു പിന്നില്‍ സമ്മര്‍ദ്ദങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടി സ്പീക്കര്‍ രമേഷ് കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി നാളത്തേയ്ക്കു മാറ്റിയത്.
രാജി വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന് മനു അഭിഷേക് സിംഗ് വി വഴിയാണ് സ്പീക്കര്‍ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍, ഇത് അടിയന്തരമായി പരിഗണിക്കേണ്ട വിഷയമല്ലെന്നും എംഎല്‍എമാര്‍ നല്കിയ ഹര്‍ജി നാളെ പരിഗണിക്കാനിരിക്കെ, അതിനൊപ്പം സ്പീക്കറുടെ ഹര്‍ജിയും പരിഗണിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ഇന്ന് നിര്‍ണ്ണായക മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി കുമാരസ്വാമി രാജി പ്രഖ്യാപിക്കുമെന്നായിരുന്നു കരുതിയിരുന്നത്. ഗവര്‍ണറെ കണ്ട് നിയമസഭ പിരിച്ചുവിടാനുള്ള ശുപാര്‍ശ അദ്ദേഹം നല്കാന് സാദ്ധ്യതയെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, 2008 ല്‍ സമാന സാഹചര്യമുണ്ടായിട്ടും ബിജെപിക്കാരനായ അന്നത്തെ മുഖ്യമന്ത്രി യെദ്യൂരപ്പ രാജിവച്ചിട്ടില്ലെന്നും പിന്നെന്തിനു താന്‍ രാജിവയ്ക്കണമെന്നുമാണ് കുമാരസ്വാമി ചോദിക്കുന്നത്.
ഇതേസമയം, വിമതരായ പത്ത് എംഎല്‍എമാരുടെ രാജി വിഷയത്തില്‍ ഇന്നു തന്നെ തീരുമാനമെടുക്കണമെന്നു രാവിലെ സ്പീക്കര്‍ക്ക് സുപ്രീം കോടതി നിര്‍ദ്ദേശം കൊടുത്തിരുന്നു. എന്നാല്‍, ഓരോരുത്തരുടെയും രാജിക്കത്ത് വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും സമയം നീട്ടി വേണമെന്നുമായിരുന്നു സ്പീക്കറുടെ നിലപാട്. ഇതിനിടെയാണ് സ്പീക്കര്‍ പുതിയ ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്.
Keywords: Karnataka, Supreme Court, Speaker Ramesh Kumar, resignation, Congress, JD(S), MLA, Karnataka Assembly, Chief Justice Ranjan Gogoi, Justices Deepak Gupta, Aniruddha Bose
COMMENTS