ബംഗളുരു: കര്‍ണാടകത്തിലെ വിമത എം.എല്‍.എമാര്‍ വിധാന്‍ സൗധയില്‍ സ്പീക്കര്‍ രമേശ് കുമാറിന്റെ മുറിയിലെത്തി ചര്‍ച്ച നടത്തുന്നു. കനത്ത സുരക്ഷ...
ബംഗളുരു: കര്‍ണാടകത്തിലെ വിമത എം.എല്‍.എമാര്‍ വിധാന്‍ സൗധയില്‍ സ്പീക്കര്‍ രമേശ് കുമാറിന്റെ മുറിയിലെത്തി ചര്‍ച്ച നടത്തുന്നു.
കനത്ത സുരക്ഷയാണ് വിധാന്‍ സൗധ പരിസരത്ത് ഒരുക്കിയിരിക്കുന്നത്. ഈ പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്.
ഇതേസമയം, കൂറുമാറിയ മൂന്നു വിമത എം.എല്‍.എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ജെ.ഡി.എസ് സ്പീക്കര്‍ക്ക് കത്തുകൊടുത്തു.
സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് വിമത എംഎല്‍എമാര്‍ സ്പീക്കര്‍ക്കു മുന്നിലെത്തിയിരിക്കുന്നത്. ഇന്ന് ആറു മണിക്കു മുന്‍പ് സ്പീക്കറെ കാണാനായിരുന്നു നിര്‍ദ്ദേശം. ഇവര്‍ക്ക് വേണ്ട സുരക്ഷ ഏര്‍പ്പെടുത്താന്‍ പൊലീസ് മേധാവിയോടും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു.
#WATCH: Rebel Congress MLA Byrathi Basavaraj runs into the Speaker's office in Vidhana Soudha, Bengaluru. #Karnataka pic.twitter.com/L6zrzPqCub— ANI (@ANI) July 11, 2019
ഇതിനിടെ, സ്പീക്കര്‍ രമടശ് കുമാര്‍ ഏഴുമണിക്ക് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുമുണ്ട്. തങ്ങളെ നേരിട്ട് കാണാന്‍ സ്പീക്കര്‍ കൂട്ടാക്കുന്നില്ലെന്ന് കാട്ടി 10 വിമത എം.എല്‍.എമാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് കോടതി ഇടപെടലുണ്ടായത്.
എന്നാല്‍, കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാറിന് ഭൂരിപക്ഷമുണ്ടെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ആവര്‍ത്തിച്ചു പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കില്ലെന്നും രാജിവയ്ക്കേണ്ട അടിയന്തര സാഹചര്യമില്ലെന്നും കുമാരസ്വാമി പറഞ്ഞു.
കര്‍ണാടക ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ അടക്കം കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു കുമാരസ്വാമി രാജിയില്ലെന്ന് ഉറപ്പിച്ചു പറഞ്ഞത്.
ഇതിനിടെ, വിമത എംഎല്‍എമാരുടെയും സ്പീക്കറുടെയും അപേക്ഷകള്‍ സുപ്രീം കോടതി നാളെ പരിഗണിക്കും.
എംഎല്‍എമാര്‍ സ്വന്തം നിലയ്ക്കല്ല രാജിവച്ചിരിക്കുന്നതെന്നും രാജിക്കു പിന്നില്‍ സമ്മര്‍ദ്ദങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടി സ്പീക്കര്‍ രമേഷ് കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി നാളത്തേയ്ക്കു മാറ്റിയത്.
രാജി വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന് മനു അഭിഷേക് സിംഗ് വി വഴിയാണ് സ്പീക്കര്‍ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍, ഇത് അടിയന്തരമായി പരിഗണിക്കേണ്ട വിഷയമല്ലെന്നും എംഎല്‍എമാര്‍ നല്കിയ ഹര്‍ജി നാളെ പരിഗണിക്കാനിരിക്കെ, അതിനൊപ്പം സ്പീക്കറുടെ ഹര്‍ജിയും പരിഗണിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
Keywords: Karnataka, Supreme Court, Speaker Ramesh Kumar, resignation, Congress, JD(S), MLA, Karnataka Assembly, Chief Justice Ranjan Gogoi, Justices Deepak Gupta, Aniruddha Bose, Assembly
COMMENTS