ലോഡ്സ് : സസ് പെൻസും ആവേശവും അതിന്റെ പരകോടിയിൽ എത്തിയ മത്സരത്തിൽസൂപ്പർ ഓവറും ടൈയിൽ കലാശിച്ചതോടെ കൂടുതൽ ഫോറുകൾ നേടിയതിന്റെ ബലത്തിൽ ന്യൂ...
ലോഡ്‌സ് : സസ് പെൻസും ആവേശവും അതിന്റെ പരകോടിയിൽ എത്തിയ മത്സരത്തിൽസൂപ്പർ ഓവറും ടൈയിൽ കലാശിച്ചതോടെ കൂടുതൽ ഫോറുകൾ നേടിയതിന്റെ ബലത്തിൽ ന്യൂസിലാൻഡിനെ വീഴ്ത്തി ഇംഗ്ലണ്ട് കിരീടംചൂടി.
അൻപത് ഓവർ പൂർത്തിയായപ്പോൾ ഇരു ടീമുകളും 241 റൺസ് വീതമെടുത്ത് തുല്യത പാലിച്ചതോടെയാണ് മത്സരം സൂപ്പർ ഓവറിലേക്കു പോയത്.
സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഉണ്ട് 15 റൺസാണെടുത്തത്. മറുപടിക്കിറങ്ങിയ ന്യൂസിലൻഡും 15 റൺസെടുത്തു. ഇതോടെ സൂപ്പർ ഓവറിൽ കൂടുതൽ ഫോറുകൾ നേടിയ ടീം എന്ന ബലത്തിൽ ഇംഗ്ലണ്ട് വിജയികൾ ആവുകയായിരുന്നു.
ഇതോടെ ക്രിക്കറ്റിന്റെ ജന്മനാട്ടിലേക്ക് ലോകകിരീടം ആദ്യമായി എത്തുകയായി. ആദ്യന്തം പൊരുതി നിന്ന കിവികളുടെ പതനം ലോഡ്സ് ഗ്രൗണ്ടിൽ നെഞ്ചുപിളർക്കുന്ന കാഴ്ചയായി മാറുകയും ചെയ്തു.
ഫൈനലില്‍ ഇംഗ്ലണ്ടിനു മുന്നില്‍ ന്യൂസീലന്‍ഡ് ഉയര്‍ത്തിയത് 242 റണ്‍സ് വിജയലക്ഷ്യം ആയിരുന്നു.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലന്‍ഡ് 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സെടുക്കുകയായിരുന്നു.
കൃത്യതയാര്‍ന്ന ഇംഗ്‌ളീഷ് ബൗളിംഗിനു മുന്നില്‍ ന്യൂസീലാന്‍ഡിന് കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. തുടക്കത്തില്‍ തന്നെ ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്ടില്‍ 19 (18) വീണതോടെ ന്യൂസീലാന്‍ഡ് പതറിത്തുടങ്ങി.
ഓപ്പണര്‍ ഹെന്റി നിക്കോള്‍സിന്റെ കന്നി ലോകകപ്പ് അര്‍ധസെഞ്ചുറിയുടെയും (55), വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ടോം ലാഥത്തിന്റെ 47 റണ്‍സുമാണ് കിവികളെ ഈ നിലയിലെത്താന്‍ സഹായിച്ചത്.
ക്രിസ് വോക്‌സ് ഒന്‍പത് ഓവറില്‍ 37 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്തപ്പോള്‍ ലിയാം പ്ലങ്കറ്റ് 10 ഓവറില്‍ 42 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ജോഫ്ര ആര്‍ച്ചര്‍ 10 ഓവറില്‍ 42 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു. മാര്‍ക്ക് വുഡ് 10 ഓവറില്‍ ഒരു മെയ്ഡന്‍ ഓവര്‍ സഹിതം 49 റണ്‍സ് വഴങ്ങിയും ഒരു വിക്കറ്റ് വീഴ്ത്തി.
രണ്ടാം വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ടു (74) തീര്‍ത്ത കെയ്ന്‍ വില്യംസന്‍ - ഹെന്റി നിക്കോള്‍സ് സഖ്യമാണ് തുടക്കത്തിലെ റണ്‍ വരള്‍ച്ചയെ അതിജീവിച്ചത്. ആറാം വിക്കറ്റില്‍ 46 റണ്‍സ് കൂട്ടിച്ചേര്‍ത്ത ടോം ലാഥം - കോളിന്‍ ഗ്രാന്‍ഡ്‌ഹോം സഖ്യവും ചെറിയ പ്രതീക്ഷ പകര്‍ന്നു.
ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്‍ (53 പന്തില്‍ 30), റോസ് ടെയ്‌ലര്‍ (31 പന്തില്‍ 15), ജിമ്മി നീഷം (25 പന്തില്‍ 19), കോളിന്‍ ഗ്രാന്‍ഡ്‌ഹോം (28 പന്തില്‍ 16) തുടങ്ങിയവരെല്ലാം പ്രതീക്ഷയുടെ ഉന്നതങ്ങളിലെത്താതെ പോയി.
Keywords: World Cup, Sports, Cricket, England, New Zealand



COMMENTS