വര്‍ക്കല: വര്‍ക്കല എസ്.ആര്. മെഡിക്കല്‍ കോളേജിനെതിരെ പരാതിയുമായി വിദ്യാര്‍ത്ഥികള്‍. ഇന്ന് പതിനൊന്നിന് നടക്കുന്ന രണ്ടാം വര്‍ഷ മെഡ...
വര്‍ക്കല: വര്‍ക്കല എസ്.ആര്. മെഡിക്കല്‍ കോളേജിനെതിരെ പരാതിയുമായി വിദ്യാര്‍ത്ഥികള്‍. ഇന്ന് പതിനൊന്നിന് നടക്കുന്ന രണ്ടാം വര്‍ഷ മെഡിക്കല്‍ പരീക്ഷയില്‍ പങ്കെടുക്കേണ്ട വിദ്യാര്‍ത്ഥികള്‍ക്കാണ് ഹാജരില്ല എന്ന പേരില്‍ മാനേജ്മെന്റ് ഹാള്‍ടിക്കറ്റ് നിഷേധിച്ചത്.
കോളേജിലെ ക്രമക്കേടുകള്‍ക്കെതിരെ പരാതിപ്പെട്ട 11 വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള മാനേജ്മെന്റിന്റെ പ്രതികാര നടപടികളുടെ ഭാഗമായാണ് ഹാള്‍ ടിക്കറ്റ് നിഷേധിച്ചതെന്ന ആരോപണം ഉയരുന്നു.
വിദ്യാര്‍ത്ഥികളെക്കുറിച്ചുള്ള തെറ്റായ വിവരം നല്‍കിയതാണ് ഹാള്‍ടിക്കറ്റ് പ്രശ്നത്തിന്റെ കാരണമെന്നും നിജസ്ഥിതി കണ്ടെത്താന്‍ വിശദമായ അന്വേഷണം നടത്തുമെന്നും സര്‍വ്വകലാശാല പി.വി.സി. എ നളിനാക്ഷന് പറഞ്ഞു
എന്നാല്‍, ഇതുസംബന്ധിച്ച യാതൊരു വിവരവും അറിയില്ലെന്നും വിദ്യാര്‍ത്ഥികള്‍ ഉടന്‍ തന്നെ നിയമനടപടികള്‍ സ്വീകരിക്കണമെന്നുമാണ് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ പറയുന്നത്.
Keywords: SR Medical College, Student, Hallticket issue
COMMENTS