ന്യൂഡല്‍ഹി: എല്‍.കെ. അദ്വാനിയും മുരളി മനോഹര്‍ ജോഷിയും പ്രതികളായ അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്ത കേസ് ലഖ്‌നൗ കോടതിയുടെ പരിഗണയിലിരിക്ക...
ന്യൂഡല്‍ഹി: എല്‍.കെ. അദ്വാനിയും മുരളി മനോഹര്‍ ജോഷിയും പ്രതികളായ അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്ത കേസ് ലഖ്‌നൗ കോടതിയുടെ പരിഗണയിലിരിക്കെ ഈ മാസം 30ന് ജഡ്ജി വിരമിക്കുന്ന സാഹചര്യത്തില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് ആറ് മാസം കൂടി സമയപരിധി നീട്ടിക്കിട്ടണമെന്ന ആവശ്യവുമായി പ്രത്യേക കോടതി ജഡ്ജി സുപ്രീംകോടതിയെ സമീപിച്ചു.
മുതിര്‍ന്ന ബി.ജെ.പി. നേതാക്കള്‍ പ്രതികളായ കേസിന്റെ ഗൗരവം കണക്കിലെടുത്ത് പ്രത്യേക ജഡ്ജിയുടെ ആവശ്യപ്രകാരം ജസ്റ്റിസ് ആര്‍.എഫ്. നരിമാന്‍ അദ്ധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കി.
Keyword: babarimasjid, suprem court, judge


COMMENTS