കേരളത്തിലെ പ്രവാസി സമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ ലോക കേരളസഭയുടെ സ്റ്റാന്റിംഗ് കമ്മറ്റികളുടെ പ്രധാന ...
കേരളത്തിലെ പ്രവാസി സമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ ലോക കേരളസഭയുടെ സ്റ്റാന്റിംഗ് കമ്മറ്റികളുടെ പ്രധാന ശുപാര്‍ശകളില്‍ ഉള്‍പ്പെട്ട പ്രവാസി നിക്ഷേപ കമ്പനിയുടെ രൂപീകരണ കാര്യത്തില്‍ സംസ്ഥാന മന്ത്രിസഭ അന്തിമ അനുമതി നല്കി.
പ്രവാസി മലയാളികളുടെ ഓഹരി പങ്കാളിത്വത്തോടെ ആരംഭിക്കുന്ന എന്‍.ആര്.ഐ ഇന്‍വെസ്റ്റമെന്റ് ആന്റ് ഹോള്‍ഡിങ് കമ്പനി ലിമിറ്റഡില്‍ 74% ഓഹരി പ്രവാസികള്‍ക്കും, 26% ഓഹരി സര്‍ക്കാരിനുമായിരിക്കും.
കമ്പനിയുടെ സ്പെഷ്യല്‍ ഓഫീസറായി നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ നിയമിക്കാനും, കമ്പനിയുടെ കീഴില്‍ പ്രത്യേക ഉദ്ദേശ്യ കമ്പനിയോ, സബ്സിഡിയറി കമ്പനിയോ കൂടി സ്ഥാപിക്കാനും കേരള സര്‍ക്കാര്‍ തീരുമാനിച്ചു.
Keyword: nri, kerala, pavasi investment
COMMENTS