തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ മുഖ്യ പ്രതികളെ തിരുവനന്തപുരം കേശവദാസപുരത്തെ ഒരു വീട്ടില്‍ നിന്ന് പിടികൂടി. പുലര്‍ച്ചെ രണ്ടരയ...
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ മുഖ്യ പ്രതികളെ തിരുവനന്തപുരം കേശവദാസപുരത്തെ ഒരു വീട്ടില്‍ നിന്ന് പിടികൂടി. പുലര്‍ച്ചെ രണ്ടരയോടെയാണ് മുഖ്യ പ്രതികളായ ശിവരഞ്ജിത്ത്, നസിം എന്നിവരെ പിടികൂടിയത്.
ഇവര്‍ക്കുവേണ്ടി പൊലീസ് ഇന്നലെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. നേരത്തെയുള്ള ധാരണപ്രകാരം പ്രതികള്‍ പൊലീസിനുമുന്നില്‍ എത്തിയതാണെന്നാണ് സൂചന.
ശിവരഞ്ജിത്തിന്റെ ആറ്റുകാലിനുത്തുള്ള മേടമുക്കിലെ വീട്ടില്‍ നിന്ന് പരീക്ഷാ ഉത്തരക്കടലാസിന്റെ നാലു ബണ്ടിലും, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡയക്ടറുടെ സീലും കണ്ടെത്തിയതിനെക്കുറിച്ച് സര്‍വ്വകലാശാല അന്വേഷണം ആരംഭിച്ചു.
Keyword: univeresity college, SFI,
COMMENTS