തിരുവനന്തപുരം : സൈബർലോകത്ത് തനിക്കെതിരെ സംഘടിത ആക്രമണം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നടി ആശാ ശരത് ഡിജിപിക്ക് പരാതി നൽകി. എവിടെ എന്ന ...
തിരുവനന്തപുരം : സൈബർലോകത്ത് തനിക്കെതിരെ സംഘടിത ആക്രമണം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നടി ആശാ ശരത് ഡിജിപിക്ക് പരാതി നൽകി.
എവിടെ എന്ന സിനിമയുടെ ടെ പ്രമോഷൻ വീഡിയോയുടെ പേരിലാണ് തനിക്കെതിരെ സംഘടിതമായ ആക്രമണം നടക്കുന്നതെന്ന് പരാതി നൽകിയ ശേഷം വാർത്താ ലേഖകരോട് സംസാരിക്കവെ ആശാ ശരത് പറഞ്ഞു.
തൻറെ ഭർത്താവിനെ കാണാനില്ലെന്ന് കരഞ്ഞു കലങ്ങിയ കണ്ണുകളോടെ ആശ പറയുന്ന വീഡിയോ കഴിഞ്ഞദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ആശ അഭിനയിച്ച, അടുത്ത് റിലീസായ, എവിടെ എന്ന ചിത്രത്തിനു വേണ്ടി തയ്യാറാക്കിയ പ്രമോഷൻ വീഡിയോ ആയിരുന്നു ഇത്.
പ്രമോഷൻ വീഡിയോ എന്നു ചിത്രത്തിൽ ഉണ്ടായിരുന്നു എങ്കിലും അത് ശ്രദ്ധിക്കാതെ പലരും പ്രതികരിച്ചിരുന്നു.
കട്ടപ്പന പോലീസ് സ്റ്റേഷന്റെ ദൃശ്യങ്ങളും ഈ വീഡിയോയിൽ ഉണ്ടായിരുന്നു. പൊലീസ് സ്റ്റേഷനെ അനാവശ്യമായി വിവാദത്തിൽ വലിച്ചിട്ടു എന്ന് ചൂണ്ടിക്കാട്ടി ശ്രീജിത്ത് പെരുമന എന്ന അഭിഭാഷകൻ പോലീസിൽ പരാതിയും നൽകിയിരുന്നു.
ഇതോടെ വീഡിയോയുടെ പേരിൽ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചാരണമുണ്ടായി. ഇതിൽ മനംനൊന്താണ് ആശ ഇപ്പോൾ ഡിജിപിക്ക് പരാതി നൽകിയിരിക്കുന്നത്.
സ്ത്രീയാണെന്ന പരിഗണനപോലും തരാതെ സംഘടിതമായി തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് ആശ പറഞ്ഞു.
Key words: Asha Sarath, DGP,E Malayalam movie, Kattappana police station,KK Rajeev

COMMENTS