കോഴിക്കോട്: രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തുറന്ന കത്തയച്ചതില്‍ പ്രതിഷേധ...
കോഴിക്കോട്: രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തുറന്ന കത്തയച്ചതില്‍ പ്രതിഷേധിച്ച് അടൂര്‍ ഗോപാലകൃഷ്ണന് ഭീഷണിയുമായി ബി.ജെ.പി. നേതാവ് ബി.ഗോപാലകൃഷ്ണന് രംഗത്ത്.
ആള്‍ക്കുട്ട ആക്രമണങ്ങള്‍ക്കെതിരെയും ദളിതരും, മുസഌംങ്ങളുമടക്കമുള്ളവര്ക്കെതിരെയും വര്‍ദ്ധിച്ചുവരുന്ന അതിക്രമങ്ങള്‍ക്കെതിരെ അടിയന്തര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അടൂര്‍ ഗോപാലകൃഷ്ണന്, അനുരാഗ് കശ്യപ്, മണിരത്നം, രേവതി, അപണ്ണാ സെന്‍, കങ്കണ സെന്‍ ശര്‍മ്മ, ശ്യാം ബെനഗല്‍, സൗമിത്ര ചാറ്റര്‍ജി, ബിനായക് സെന്‍ ഉള്‍പ്പെടം ഇന്ത്യന്‍ ചലച്ചിത്ര രംഗത്തുനിന്ന് 49 പ്രമുഖര്‍ ചേര്‍ന്ന് ഒപ്പിട്ട് കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്കയയ്ച്ച തുറന്ന കത്തിനെതിരെയാണ് ബി.ജെ.പി. നേതാവ് ബി. ഗോപാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്.
അടൂര്‍ ഗോപാലകൃഷ്ണന്റെ വീട്ടിനുമുന്നില്‍ ചെന്നും ജയ് ശ്രീറാം വിളിക്കും എന്നാണ് ബി. ഗോപാലകൃഷ്ണന്റെ ഭീഷണി.
ജയ് ശ്രീറാം വിളി സഹിക്കുന്നില്ലെങ്കില്‍ അടൂര്‍ ഗോപാലകൃഷ്ണന് പേര് മാറ്റി അന്യഗ്രഹങ്ങളില്‍ ജീവിക്കാന്‍ പോകുന്നതാണ് നല്ലത്. കൃഷ്ണനും രാമാനും ഒന്നാണ്. ഇത് രാമായണ മാസമാണ്. ഇന്ത്യയിലും അയല്‍ രാജ്യങ്ങളിലും ജയ് ശ്രീറാം വിളി എന്നും ഉയരുമെന്നും കേള്‍ക്കാന്‍ പറ്റിയില്ലെങ്കില്‍ ശ്രീഹരിക്കോട്ടയില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ചന്ദ്രനിലേക്ക് പോകാമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ബി.ജെ.പി. നേതാവ് ബി. ഗോപാലകൃഷ്ണന് പറയുന്നു.
എന്നാല്‍, കത്തിലെ പരമാര്‍ശങ്ങളെ വളച്ചൊടിച്ചാണ് ബി.ജെ.പി. നേതാവിന്റെ പ്രതികരണമെന്നും, മതത്തിന്റെ പേരിലുള്ള അക്രമത്തിനും കൊലപാതകങ്ങള്ക്കുമെതിരെയാണ് കത്തയച്ചതെന്നാണ് അടൂര്‍ പറയുന്നത്.
Keywords: Adoor Gopalakrishnan, Letter, B. Gopalakrishnan
COMMENTS