ടെക്സാസ്: ഹൂസ്റ്റണില്‍ ഷെറിന് മാത്യൂസ് എന്ന മൂന്നു വയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ വളര്ത്തച്ഛന് ജീവപര്യന്തം തടവ്. 30 വര്‍ഷത്തിനു ശ...
ടെക്സാസ്: ഹൂസ്റ്റണില്‍ ഷെറിന് മാത്യൂസ് എന്ന മൂന്നു വയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ വളര്ത്തച്ഛന് ജീവപര്യന്തം തടവ്. 30 വര്‍ഷത്തിനു ശേഷമേ ഇയാള്‍ക്ക് പരോളിന് അര്ഹതയുണ്ടാവൂയെന്നും കോടതി വിധിച്ചു.
മലയാളി ദമ്പതികളായ സിനി മാത്യൂസിന്റെയും വെസ്ലി മാത്യൂസിന്റെയും വളര്‍ത്തുമകളായ ഷെറിനെ 2017ഒക്ടോബറില്‍ വീട്ടില്‍ നിന്നു കാണാതാവുകയായിരുന്നു. പിന്നീട് രണ്ടാഴ്ചയ്ക്ക് ശേഷം കുട്ടിയുടെ മൃതദേഹം വീടിനടുത്തുള്ള കലുങ്കിനടിയില്‍ കണ്ടെത്തിയിരുന്നു.
കുട്ടിയുടെ ദേഹത്തു കണ്ട മുറിവുകളുടെയും ഒടിവുകളുടെയുംഅടിസ്ഥാനത്തില് ഈ ദമ്പതിമാര്‍ക്കെതിരെ കേസെടുക്കുകയായിരുന്നു. എന്നാല്‍ തെളിവുകള്‍ ഇല്ലാത്തതിനാല്‍ സിനി മാത്യൂസിനെ കോടതി വെറുതെ വിട്ടിരുന്നു.
കുട്ടിയുടെ ആന്തരികാവയവങ്ങള്‍ മുഴുവന്‍ പുഴു തിന്നതിനാല്‍ മരണകാരണം തെളിയിക്കാനാകാത്തതാണ് വധശിക്ഷയ്ക്ക് പകരം ജീവപര്യന്തമായി ശിക്ഷ കുറയാന്‍ കാരണമായത്.
Keywords: Sherin Mathews, Murder, Court, 2017

COMMENTS