തിരുവനന്തപുരം: പ്രവാസികളോടുള്ള സംസ്ഥാനസര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് ലോകകേരള സഭയുടെ ഉപാധ്യക്ഷ സ്ഥാനം രാജി വയ്ക്കുകയാണെന്ന് അറിയി...
തിരുവനന്തപുരം: പ്രവാസികളോടുള്ള സംസ്ഥാനസര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് ലോകകേരള സഭയുടെ ഉപാധ്യക്ഷ സ്ഥാനം രാജി വയ്ക്കുകയാണെന്ന് അറിയിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തലശ്ശേരി ആന്തൂരില്‍ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷ നേതാവിന്റെ നടപടി.
കേരളത്തിന്റെ പൊതുകാര്യങ്ങളില്‍ പ്രവാസികളെക്കൂടി കേള്‍ക്കാനും അവരുടെ പങ്കാളിത്തവും പ്രാതിനിധ്യവും ഉറപ്പാക്കാനുമുള്ള വേദിയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ ലോകകേരളസഭ രൂപീകരിച്ചത്. അതിനാല്‍ തന്നെ പ്രവാസികളോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് സ്ഥാനം രാജി വയ്ക്കുകയാണെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കുകയായിരുന്നു.
ആന്തൂരിലെ നഗരസഭാ അദ്ധ്യക്ഷ പി.കെ ശ്യാമളയെയും പാര്‍ട്ടിയെയും അനുകൂലിക്കുന്ന നടപടിയാണ് മുഖ്യമന്ത്രി സഭയില്‍ കൈക്കൊണ്ടത്. എന്നാല്‍ പി.കെ ശ്യാമളയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി കേസെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചു. തുടര്‍ന്ന് നടുത്തളത്തിലിറങ്ങി പ്രതിപക്ഷം പ്രതിഷേധിച്ചു. ഇതേതുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു.
Keywords: Government, Ramesh Chennithala, P.K Shyamala, Suicide

COMMENTS