കോട്ടയം: പീരുമേട്ടില്‍ രാജ്കുമാറിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ഇടുക്കി എസ്.പിക്ക് വീഴ്ചപറ്റിയതായി റിപ്പോര്‍ട്ട്. ഇടുക്കി എസ്.പി വേ...
കോട്ടയം: പീരുമേട്ടില്‍ രാജ്കുമാറിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ഇടുക്കി എസ്.പിക്ക് വീഴ്ചപറ്റിയതായി റിപ്പോര്‍ട്ട്. ഇടുക്കി എസ്.പി വേണുഗോപാലിന്റെ നിര്‍ദ്ദേശപ്രകാരമാണ് രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തതെന്ന് അന്വേഷണസംഘം കണ്ടെത്തി. ഇതോടെ ഇടുക്കി എസ്.പിയെ തല്‍സ്ഥാനത്തുനിന്നും നീക്കിയേക്കുമെന്ന് സൂചനയുണ്ട്.
അതേസമയം രാജ്കുമാറിന്റേത് പൊലീസ് കസ്റ്റഡിയിലുള്ള ഉരുട്ടിക്കൊലയാണെന്നും ആഹാരവും വെള്ളവും കിട്ടാതെ ക്രൂരമര്ദ്ദനത്തിനിടയായി ന്യൂമോണിയ ബാധിച്ചാണ് മരിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഇതിനിടെ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണവും സംഭവത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ പൊലീസുകാര്‍ക്കെതിരെയും ക്രിമിനല്‍ കുറ്റം ചുമത്തണമെന്നും ആവശ്യപ്പെട്ട് രാജ്കുമാറിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കാണാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുണ്ട്.
Keywords: Rajkumar, Custody death, Idukki, S.P

COMMENTS