കൊച്ചി: പനി ബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന് നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു. പൂനെയിലെ നാഷണല്‍ ഇ...
കൊച്ചി: പനി ബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന് നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു. പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നിന്നു ഇതു സംബന്ധിച്ചുള്ള സ്ഥിരീകരണം ലഭിച്ചു. ആരോഗ്യമന്ത്രി കെ.കെ ശൈലജയാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനം നടത്തി അറിയിച്ചത്.
വടക്കന്‍ പറവൂര്‍ സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ ടെസ്റ്റിലും ഫലം പോസിറ്റീവായിരുന്നു.
ഇതു സംബന്ധിച്ച് ജനങ്ങള്‍ ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും നിപ്പ വൈറസിനെ പ്രതിരോധിക്കാനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതമാക്കിയതായും ആരോഗ്യമന്ത്രി വ്യക്തമാക്കി.
ഓസ്‌ട്രേലിയയില്‍ നിന്നു കൊണ്ടുവന്ന മരുന്നുകള്‍ ഉണ്ടെന്നും കൂടുതല്‍ മരുന്നുകള്‍ എത്തിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രിയും ആരോഗ്യ സെക്രട്ടറിയും അറിയിച്ചിരുന്നതായും മന്ത്രി വ്യക്തമാക്കി.
Keywords: Nipah, Ernakulam, Today, Health minister


COMMENTS