തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജില്‍ അര്‍ബുദം ഇല്ലാത്ത വീട്ടമ്മയ്ക്ക് കീമോതെറാപ്പി എടുത്ത സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് കേസെടു...
തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജില്‍ അര്‍ബുദം ഇല്ലാത്ത വീട്ടമ്മയ്ക്ക് കീമോതെറാപ്പി എടുത്ത സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കമ്മീഷന് ഉത്തരവിട്ടു. കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അടിയന്തര വിശദീകരണം നല്‍കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു.
ഈ വിഷയത്തില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്ത്തകന് പി.കെ രാജുവാണ് കമ്മീഷനെ സമീപിച്ചത്. ആലപ്പുഴ സ്വദേശിനി വി.രജനി (38) ക്കാണ് സര്‍ക്കാര്‍ ലാബിലെ റിസള്‍ട്ട് വൈകുന്ന കാരണത്താല്‍ സ്വകാര്യ ലാബിന്റെ റിസള്‍ട്ട് വിശ്വസിച്ച് കോട്ടയം മെഡിക്കല്‍ കോളേജില്‍ കീമോ ചെയ്തത്.
മാറിടത്തിലെ മുഴ അര്ബുദമാണെന്നുള്ള സ്വകാര്യ ലാബിന്റെ റിപ്പോര്‍ട്ട് അനുസരിച്ചാണ് രജനിയെ കീമോതെറാപ്പിക്ക് വിധേയയാക്കിയത്. പിന്നീട് വന്ന മെഡിക്കല്‍ കോളേജിലെ റിസള്‍ട്ടിലും തിരുവനന്തപുരം ആര്.സി.സിയിലെ പരിശോധനയിലും രജനിക്ക് അര്‍ബുദമില്ലെന്ന് കണ്ടെത്തുകയായിരുന്നു. അര്‍ബുദത്തിന്റെ മരുന്നുകളുടെയും കീമോതെറാപ്പിയുടെയും പാര്‍ശ്വഫലങ്ങള്‍ കാരണം കഷ്ടപ്പെടുകയാണ് രജനി ഇപ്പോള്‍.
Keywords: Cancer, Treatment, Human rights commission, Chemotherapy

COMMENTS