കൊച്ചി: ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ സ്‌റ്റേ സംബന്ധിച്ച് സര്‍ക്കാരിന് വീണ്ടും തിരിച്ചടി. റിപ്പോര്‍ട്ടിലെ സ്‌റ്റേ നീക്കാന്‍ ഹൈക്കോടത...
കൊച്ചി: ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ സ്‌റ്റേ സംബന്ധിച്ച് സര്‍ക്കാരിന് വീണ്ടും തിരിച്ചടി. റിപ്പോര്‍ട്ടിലെ സ്‌റ്റേ നീക്കാന്‍ ഹൈക്കോടതി വിസമ്മതിച്ചു. ഈ റിപ്പോര്‍ട്ടിന്മേലുള്ള സ്‌റ്റേ നീക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി.
ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിച്ച് ജൂണ്‍ ഒന്നിന് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് ജൂണ്‍ 17 ന് ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. പൊതുവിദ്യാഭ്യ ഡയറക്ടറേറ്റ്, ഹയര്‍ സെക്കന്ററി ഡയറക്ടറേറ്റ്, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി ഡയറക്ടറേറ്റ് എന്നിവ സംയോജിപ്പിച്ച് ഒന്നാക്കുക, ഒന്നു മുതല്‍ പ്ലസ് ടു വരെയുള്ള എല്ലാ ക്ലാസുകളുടെയും നിയന്ത്രണവും ഏകോപനവും സ്‌കൂള്‍ വിദ്യാഭ്യാസ ഡയക്ടറേറ്റില്‍ നിക്ഷിപ്തമാക്കുക എന്നിവയാണ് ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ പ്രധന നിര്‍ദ്ദേശങ്ങള്‍.
ഈ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ ഹയര്‍സെക്കന്ററി അദ്ധ്യാപകരും ഹെഡ്മാസ്റ്റര്‍മാരും നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി സ്‌റ്റേ ഏര്‍പ്പെടുത്തിയത്. കെ.ഇ.ആര്‍ പരിഷ്‌കരണത്തിന് സ്റ്റേ തടസ്സമാകില്ലെന്നും റിപ്പോര്‍ട്ട് നടപ്പാക്കും മുന്‍പ് എല്ലാവരെയും കേള്‍ക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
Keywords: High court, Khader committee, Stay, June 17

COMMENTS