സ്വന്തം ലേഖകന്‍ കൊച്ചി : താരസംഘടനയായ എ എം എം എയുടെ നടത്തിപ്പ് രീതികളിലുള്ള വിയോജിപ്പ് വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി രേഖാമൂലം എഴുതി ന...
സ്വന്തം ലേഖകന്‍
കൊച്ചി : താരസംഘടനയായ എ എം എം എയുടെ നടത്തിപ്പ് രീതികളിലുള്ള വിയോജിപ്പ് വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി രേഖാമൂലം എഴുതി നല്‍കി നല്‍കി. ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന എ എം എം എ ജനരല്‍ ബോഡി യോഗത്തിലാണ് സംഘടനയുടെ ഭരണഘടനയില്‍ ഭേദഗതി വേണമെന്നതുള്‍പ്പെടെ നിര്‍ദ്ദേശങ്ങള്‍ ഡബ്ല്യുസിസിക്ക് വേണ്ടി നടിമാരായ രേവതിയും പാര്‍വതി തെരുവോത്തും രേഖാമൂലം എഴുതി നല്‍കിയത്.
അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം സംഘടനയും ലഭിച്ചുവെന്നും അത് വലിയ കാര്യമാണെന്നും യോഗത്തനിടെ പുറത്തെത്തിയ പാര്‍വതി രേവതിയും പ്രതികരിച്ചു. യോഗം പൂര്‍ത്തിയാകുന്നതിനു മുമ്പ് തന്നെ ഇരുവരും മടങ്ങുകയായിരുന്നു. ഞങ്ങള്‍ നിര്‍ദ്ദേശങ്ങള്‍ ജനറല്‍ബോഡിയെ അറിയിച്ചു. എന്താണ് തീരുമാനം വരുന്നതെന്നറിയാന്‍ കാത്തിരിക്കുകയാണെന്നും ഇരുവരും പറഞ്ഞു.
ഇതേസമയം സംഘടനയുടെ നേതൃത്വത്തില്‍ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കാനുള്ള ഭരണഘടനാ ഭേദഗതിക്ക് യോഗം അംഗീകാരം നല്‍കുമെന്നാണ് പ്രതീക്ഷ. എ എം എം എയുടെ കഴിഞ്ഞ ജനറല്‍ ബോഡി യോഗത്തില്‍ കടുത്ത പൊട്ടിത്തെറികള്‍ ഉണ്ടായിരുന്നു. ഇത്തവണ ഇത്തരം ബഹളങ്ങള്‍ ഒന്നുമുണ്ടായില്ല. എന്നാല്‍ വനിതാ അംഗങ്ങള്‍ തങ്ങളുടെ നിലപാട് യോഗത്തില്‍ വ്യക്തമാക്കുകയും ചെയ്തു.
കഴിഞ്ഞ തവണത്തെ ബഹളത്തെ തുടര്‍ന്ന് ഇന്നലെ നടന്ന എക്‌സിക്യൂട്ടീവില്‍ സ്ത്രീപ്രാതിനിധ്യം ചര്‍ച്ച ചെയ്യുകയും ഇതിന് അനുബന്ധമായി നിയമാവലി തയ്യാറാക്കുകയും ചെയ്തിരുന്നു. ഇന്ന് ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തില്‍ ഇതു ചര്‍ച്ച ചെയ്തു.
സംഘടനയില്‍ പരാതി പരിഹാര എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ സ്ത്രീകളുടെ പ്രാതിനിധ്യം ഉറപ്പു വരുത്തുക, സംഘടനയുടെ മൊത്തം നേതൃനിരയിലേക്ക് സ്ത്രീകളെ കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങള്‍ ഡബ്ല്യുസിസി ഉന്നയിച്ചിരുന്നു.
ഇക്കാര്യങ്ങളില്‍ അനുകൂല നിലപാടാണ് ഉണ്ടായതെന്നാണ് അറിയുന്നത്. സംഘടനയില്‍ നിന്ന് രാജി വച്ചവരെ തിരിച്ചെടുക്കുന്ന കാര്യത്തില്‍ ഭരണഘടനാ ഭേദഗതി വരുത്തുന്നതില്‍ പുരുഷ അംഗങ്ങളില്‍ ചിലര്‍ എതിര്‍ത്തുവെന്നും അറിയുന്നു. ഇക്കാര്യത്തില്‍ പാര്‍വതിയും രേവതിയും തങ്ങളുടെ ശക്തമായ വിയോജിപ്പ് അറിയിച്ചിരുന്നു.
Keywords: AMMA, Mohan Lal, Parvathy, Revathy


COMMENTS