ന്യൂഡല്‍ഹി : സംഹാരതാണ്ഡവമാടിയ ഫോണി ചുഴലിക്കാറ്റില്‍ ഒഡീഷയില്‍ മൂന്നു മരണം. കൊടിയ നാശമാണ് ചുഴലി വിതച്ചിരിക്കുന്നത്. ആന്ധ്രാ പ്രദേശ്, പശ്...
ന്യൂഡല്‍ഹി : സംഹാരതാണ്ഡവമാടിയ ഫോണി ചുഴലിക്കാറ്റില്‍ ഒഡീഷയില്‍ മൂന്നു മരണം. കൊടിയ നാശമാണ് ചുഴലി വിതച്ചിരിക്കുന്നത്.
ആന്ധ്രാ പ്രദേശ്, പശ്ചിമ ബംഗാള്‍, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലും കാറ്റ് വലിയ നാശമാണ് വിതച്ചിരിക്കുന്നത്.മണിക്കൂറില്‍ 175 കിലോമീറ്റര്‍ വേഗത്തിലാണ് ചുഴലി വീശിയടിച്ചത്. ചുഴലിക്കൊപ്പം കനത്ത മഴയും പെയ്യുന്നുണ്ട്. തീരത്ത് തിരകള്‍ മീറ്ററുകള്‍ ഉയരുകയാണ്.
ചുഴലി ആദ്യം നിലം തൊട്ട പുരി നഗരം ഏതാണ്ട് പൂര്‍ണമായി നശിച്ചു. 1999ല്‍ കൊടിയ നാശം വിതച്ച സൂപ്പര്‍ ചുഴലിക്കാറ്റിനു ശേഷം ഇന്ത്യന്‍ തീരത്തു വീശുന്ന ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റാണ് ഫോണി.
ദുരന്തം മുന്നില്‍ക്കണ്ട് ഒഡീഷയില്‍ 10 ലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ഇവരെ പാര്‍പ്പിക്കാനായി സംസ്ഥാനത്ത് 900 അഭയകേന്ദ്രങ്ങള്‍ തുറന്നു.
വൃദ്ധന് ഹൃദയാഘാതം മൂലവും രണ്ടു യുവാക്കള്‍ മുന്നറിയിപ്പുകള്‍ അവഗണിച്ച് പുറത്തിറങ്ങിയപ്പോള്‍ മരം കടപുഴകി വീണുമാണ് മരിച്ചത്.
നൂറുകണക്കിനു മരങ്ങളും വൈദ്യുതി പോസ്റ്റുകളും കടപുഴകി വീണു. വൈദ്യുതി ബന്ധം പലേടത്തും തകര്‍ന്നു. മിക്ക മേഖലകളിലും രെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജനങ്ങള്‍ വീടുവിട്ട് പറുത്തിറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്.
Keywords: Bhubaneswar, Cyclonic storm, Fani, Landfall, Puri, Odisha, Regional Meteorological Centre, H R Biswas
COMMENTS