തിരുവനന്തപുരം: കാട്ടാക്കടയില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആസിഡ് കുടിച്ചുമരിച്ചു. കാട്ടാക്കട ഏഴാംമൂഴിയില്‍ ശിവാനന്ദന് എന്നയാള...
തിരുവനന്തപുരം: കാട്ടാക്കടയില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആസിഡ് കുടിച്ചുമരിച്ചു. കാട്ടാക്കട ഏഴാംമൂഴിയില്‍ ശിവാനന്ദന് എന്നയാളാണ് ഭാര്യ നിര്‍മ്മലയെ വാക്കത്തികൊണ്ട് വെട്ടി കൊലപ്പെടുത്തിയത്. ഇന്നു രാവിലെ എട്ടുമണിയോടെയാണ് ദാരുണസംഭവം നടന്നത്.
ഏഴു വര്‍ഷമായി ഇവര്‍ പിണങ്ങി കഴിയുകയായിരുന്നു. ഇന്നു രാവിലെ ശിവാനന്ദന് നിര്‍മ്മല താമസിക്കുന്ന വീട്ടിലെത്തുകയും ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയുമായിരുന്നു.
തുടര്‍ന്ന് ശിവാനന്ദന് നിര്‍മ്മലയെ വാക്കത്തികൊണ്ട് വെട്ടികൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ ആസിഡ് കുടിച്ച ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
നിര്‍മ്മലയ്ക്ക് സര്‍ക്കാരില്‍ നിന്നും ലഭിച്ച വീടിന്റെ ഉടമസ്ഥാവകാശത്തെചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Murder, Thiruvananthapuram, Husband, Wife

COMMENTS