തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഉദ്ഘാടന പരിപാടിക്ക് അനുമതി നിഷേധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഇന്നു വൈക...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഉദ്ഘാടന പരിപാടിക്ക് അനുമതി നിഷേധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ.
ഇന്നു വൈകിട്ട് സ്റ്റാച്യുവില്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ സ്റ്റുഡന്റ്സ് മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നടത്താനാണ് തെരഞ്ഞെടുപ്പ് ഓഫീസര്‍ അനുമതി നിഷേധിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നതിനാല്‍ അനുമതി ആവശ്യപ്പെട്ട് സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നതിനാല്‍ തെരഞ്ഞെടുപ്പ് ഓഫീസര്‍ അനുമതി നിഷേധിക്കുകയായിരുന്നു.
അതേസമയം ഈ വാര്‍ത്ത പൂര്‍ണ്ണമായും ശരിയല്ലെന്നും പരിപാടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാനായി അനുമതി തേടിയത് കണ്‍സ്യൂമര്‍ ഫെഡ് എം.ഡിക്ക് വേണ്ടി ഒരു ജൂനിയര്‍ ഉദ്യോഗസ്ഥനായിരുന്നെന്നും ചീഫ് സെക്രട്ടറിയോ സഹകരണ സെക്രട്ടറിയോ ശുപാര്‍ശ നല്കിയാല് പരിഗണിക്കുമെന്ന് അറിയിച്ചിട്ടുള്ളതായും ടിക്കാറാം മീണ വ്യക്തമാക്കി.
Keywords: Chief minister, Election, Today, Permission, Denied

COMMENTS