വിശാഖപട്ടണം: ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ ആറു വിക്കറ്റിനു വീഴ്ത്തി ചെന്നൈ സൂപ്പര്‍ കിംഗ്സ് ഫൈനലില്‍ കടന്നു. മും...
വിശാഖപട്ടണം: ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ ആറു വിക്കറ്റിനു വീഴ്ത്തി ചെന്നൈ സൂപ്പര്‍ കിംഗ്സ് ഫൈനലില്‍ കടന്നു. മുംബയ് ഇന്ത്യന്‍സ്-ചെന്നൈ ഫനല്‍ പോരാട്ടം ഞായറാഴ്ച ഹൈദരാബാദിലാണ്.
ആദ്യം ബാറ്റുചെയ്ത ഡല്‍ഹി 147 റണ്‍സാണെടുത്തത്. ഫൈനല്‍ പ്രവേശത്തിനുള്ള കളിയുടെ ഒരു ആവേശവുമില്ലാത്ത മത്സരമായിരുന്നു ഡല്‍ഹി കാഴ്ചവച്ചത്.ടോസ് നേടി ചൈന്നെ ക്യാപ്ടന് എംഎസ് ധോണി ഡല്‍ഹി ക്യാപിറ്റല്‍സിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ധോണിയുടെ തീരുമാനം ശരിയെന്ന് അടിവരയിടുന്ന പ്രകടനമാണ് ചെന്നൈ ബൗളിംഗ് നിര കാഴ്ചവച്ചത്.
— IndianPremierLeague (@IPL) 10 May 201920 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി 147 റണ്‍സെടുത്തു. 25 പന്തില്‍ 38 റണ്‍സെടുത്ത ഋഷഭ് പന്താണ് ഡല്‍ഹിയുടെ ടോപ് സ്കോറര്‍. വളരെ മോശം തുടക്കമായിരുന്നു ഡല്‍ഹിക്ക്. മൂന്നാം ഓവറില്‍ തന്നെ ഡല്‍ഹിയുടെ ആദ്യ വിക്കറ്റ് വീണു. അഞ്ച് റണ്‍സെടുത്ത പൃഥ്വി ഷായെ ദീപക് ചഹര്‍ പുറത്താക്കുകയായിരുന്നു. കളിഞ്ഞ കളിയിലെ തിളക്കം ഷായ്ക്ക് ആവര്‍ത്തിക്കാനായില്ല.
18 റണ്‍സെടുത്ത ശിഖര്‍ ധവാനെ അധികം വൈകാതെ ഹര്ഭജന് സിംഗ് വീഴ്ത്തി. കോളിന് മണ്‍റോയും (27) ശ്രേയസ് അയ്യരും (13) പൊരുതാതെ കീഴടങ്ങിയപ്പോള്‍ തന്നെ ഡല്‍ഹിയുടെ കാര്യം തീരുമാനമായിരുന്നു.
ഷെര്‍ഫെയിന്‍ റൂതര്‍ഫോര്‍ഡ് 10 റണ്‍സും അക്സര്‍ പട്ടേല്‍ മൂന്ന് റണ്‍സും നേടി. രവീന്ദ്ര ജഡേജയുടെ അവസാന ഓവറില്‍ ഇഷാന്ത് ശര്‍മ സിക്സും ഫോറും അടിച്ചതുള്പ്പെടെ 16 റണ്‍സ് നേടിയാണ് ഡല്‍ഹി 147ലെത്തിയത്.
ദീപക് ചഹര്‍, ഹര്ഭജന് സിംഗ്, രവീന്ദ്ര ജഡേജ, ബ്രാവോ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഇമ്രാന് താഹിര്‍ ഒരു വിക്കറ്റ് നേടി.
ചെന്നൈക്കു മികച്ച തുടക്കമാണ് ഡുപഌസിയും ഷെയ്ന് വാട്സണും ചേര്‍ന്നു നല്‍കിയത്. ഇരുവരും 50 റണ്‍സ് വീതമെടുത്ത് ടീമിന് ശക്തമായ അടിത്തറയിട്ടുകൊടുത്തു. ആദ്യം ഡുപഌസി കത്തിക്കയറിയപ്പോള്‍ വാട്സണ് കാഴ്ചക്കാരനായി നിന്നു. ഡുപ്ളസി വീണതോടെ കളിയുടെ നിയന്ത്രണം വാട്സണ് ഏറ്റെടുക്കുകയായിരുന്നു. 39 പന്തില്‍ നിന്നായിരുന്നു ഡുപഌസിയുടെ അര്‍ദ്ധശതകം. എന്നാല്‍ വാട്സണു വേണ്ടിവന്നത് 32 പന്തായിരുന്നു.
സുരേഷ് റെയ്ന 11 (13), എംഎസ് ധോണി 9 (9) എന്നിവര്‍ പൊരുതാതെ കീഴടങ്ങിയപ്പോള്‍ അമ്പാട്ടി റായിഡു 20 (20), ഡ്വെയ്ന്‍ ബ്രാവോ 0 (1) എന്നിവര്‍ പുറത്താകാതെ നിന്നു.
ട്രെന്റ് ബോള്‍ട്ട്, ഇഷാന്ത് ശര്‍മ, അമിത് ശര്‍മ, അക്സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Keywords: IPL, Chennai Super Kings, Mumbai Indians, MS Dhoni, Rohit Sharma
COMMENTS