ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണയ്ക്ക് സുപ്രീംകോടതിയുടെ സ്റ്റേ. സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്ന്നാ...
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണയ്ക്ക് സുപ്രീംകോടതിയുടെ സ്റ്റേ. സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.
കേസിലെ പ്രധാന തെളിവായ മെമ്മറി കാര്‍ഡ് രേഖയാണോ തൊണ്ടി മുതലാണോ എന്ന് വ്യക്തമാക്കാന്‍ കൂടുതല്‍ സമയം സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വെള്ളിയാഴ്ച തന്നെ മറുപടി പറയണമെന്ന് കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു.
എന്നാല്‍ ഇക്കാര്യത്തില്‍ മറുപടി പറയാന്‍ കൂടുതല്‍ സമയം വേണമെന്നും വേനലവധിക്ക് ശേഷം കോടതി തുറക്കുമ്പോള്‍ മറുപടി നല്‍കാമെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയായിരുന്നു.
ജൂലായ് മൂന്നാമത്തെ ആഴ്ചയാണ് ഇനി കോടതി വേനലവധിക്ക് ശേഷം തുറക്കുന്നത്. അതുവരെയാണ് സ്റ്റേ ചെയ്തിരിക്കുന്നു.
എന്നാല്‍ വിചാരണ സ്റ്റേ ചെയ്യേണ്ട ആവശ്യമില്ലെന്നും മെമ്മറി കാര്‍ഡിന്റെ കാര്യത്തില്‍ പ്രതിഭാഗവുമായി ധാരണയായിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
എന്നാല്‍ ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ വിചാരണ സ്റ്റേ ചെയ്യണമെന്ന് ജസ്റ്റീസ് എ.എം ഖാന്‍വില്‍ക്കര്‍ അദ്ധ്യക്ഷനായ ബെഞ്ച് തീരുമാനമെടുക്കുകയായിരുന്നു.
Keywords: Actress attacked case, Supreme court, Stay, Highcourt

COMMENTS