ന്യൂഡല്‍ഹി: തന്നെ തഴഞ്ഞ് ഗായകന് ഹന്‍സ് രാജിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വടക്കു പടിഞ്ഞാറന്‍ ഡല്‍ഹി മണ്ഡലത്തിലെ സിറ...
ന്യൂഡല്‍ഹി: തന്നെ തഴഞ്ഞ് ഗായകന് ഹന്‍സ് രാജിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വടക്കു പടിഞ്ഞാറന്‍ ഡല്‍ഹി മണ്ഡലത്തിലെ സിറ്റിങ് എം.പി ഡോ. ഉദിത് രാജ് ബിജെപി വിട്ടു.
ബിജെപിയുടെ അറിയപ്പെടുന്ന ദളിത് മുഖങ്ങളിലൊന്നാണ് ഉദിത് രാജ്. പരസ്യമായി അഭിപ്രായങ്ങള്‍ പറയുന്ന ഉദിത് രാജ് പാര്‍ട്ടിക്ക് അനഭിമതനായി മാറിയിരുന്നു.
ഡല്‍ഹിയിലെ ഏഴ് സീറ്റിലെയും സ്ഥാനാര്‍ത്ഥികളെ ബി.ജെ.പി പ്രഖ്യാപിച്ചു. പാര്‍ട്ടി വിട്ടില്ലെന്നും പാര്‍ട്ടി എന്നെ ഉപേക്ഷിക്കുകയായിരുന്നുവെന്നും ഉദിത് രാജ് പ്രതികരിച്ചു.
ആള് ഇന്ത്യ കോണ്‍ഫെഡറേഷന്‍ ഒഫ് എസ്.സി/ എസിടി ചെയര്‍മാനുമാണ് ഉദിത് രാജ്. ഇന്ത്യന്‍ ജസ്റ്റിസ് പാര്‍ട്ടിയെന്ന തന്റെ സ്വന്തം പാര്‍ട്ടി 2014 ഫെബ്രുവരിയില്‍ ബി.ജെ.പിയില്‍ ലയിപ്പിച്ചാണ് ഉദിത് രാജ് ഡല്‍ഹിയില്‍ മത്സരിച്ചു വിജയിച്ചത്.
്
ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധിയെ ഉദിത് രാജ് സ്വാഗതം ചെയ്തിരുന്നു. ശബരിമല വിഷയത്തിലെ നിലപാടുകൊണ്ടാണോ തന്നെ ഒഴിവാക്കിയതെന്ന് വ്യക്തമാക്കണമെന്നും ഉദിത്രാജ് ആവശ്യപ്പെട്ടു.
Keywords: Udit Raj, BJP, MP, DElhi, Hansraj
COMMENTS