കോഴിക്കോട്: കേരളത്തില്‍ ഈ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ത്രിപുര ആവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി അവകാശപ്പെട്ടു. തിരഞ്ഞെടുപ്പ...
കോഴിക്കോട്: കേരളത്തില്‍ ഈ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ത്രിപുര ആവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി അവകാശപ്പെട്ടു. തിരഞ്ഞെടുപ്പു പ്രചരണാര്‍ത്ഥം കോഴിക്കോട് കടപ്പുറത്ത് നടന്ന 'വിജയ് സങ്കല്പ്' റാലിയില്‍ സംസാരിക്കുകയായിരുന്നു മോഡി.
ഇടതു വലത് മുന്നണികള്‍ തമ്മില്‍ ഇവിടെ പേരിന് മാത്രമേ വ്യത്യാസമുള്ളൂ. രണ്ടു മുന്നണികളും കേരളത്തെ അഴിമതിയില്‍ മുക്കി. കേരളത്തിലെ പൊതുമേഖലാസ്ഥാപനങ്ങളില്‍ 2016ല്‍ പിന്‍വാതില്‍ നിയമനങ്ങളാണ് നടന്നത്. അഴിമതിയാരോപണങ്ങളില്‍ കുടുങ്ങി പല മന്ത്രിമാര്‍ക്കും കസേര നഷ്ടപ്പെട്ടു.
ഈ മുന്നണികളുടെ നിലപാടു നിമിത്തമാണ് കേരളത്തില്‍ വ്യാവസായിക വികസനം വരാത്തത്. കോഴിക്കോട്ട് കോംട്രസ്റ്റ് തൊഴിലാളികള്‍ നീതിക്കായി കൈനീട്ടുന്നു. മാവൂര്‍ ഗ്വാളിയോര്‍ റയണ്‍സ് ഇന്നും തുറക്കാതെ കിടക്കുന്നു. കാലാകാലങ്ങളില്‍ വന്ന സര്‍ക്കാരുകളുടെ പിടിപ്പ് കേടാണ് ഇതിനെല്ലാം കാരണം. ഭരണം ഇവിടെ രണ്ടു മുന്നണിയിലെയും നേതാക്കള്‍ക്ക് അഴിമതി നടത്താനുള്ള ലൈസന്‍സാണ്. അതിന്റെ തുടര്‍ച്ചയാണ് മന്ത്രിമാര്‍ക്കു കസേര തെറിക്കുന്നത്.
ബി.ജെ.പി ആര്.എസ്.എസ് പ്രവര്‍ത്തകരായ നിരവധി പേര് കേരളത്തില്‍ കൊല്ലപ്പെട്ടു. ഇവിടുത്തെ കപട ബുദ്ധിജീവികള്‍ രാഷ്ട്രീയ അക്രമങ്ങളെക്കുറിച്ച് മിണ്ടാത്തതെന്താണ്?
കേരളത്തോടൊപ്പമാണ് ബിജെപി. ജനങ്ങളുടെ ആചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കുമൊപ്പമാണ് പാര്‍ട്ടി. രാഷ്ട്രീയലാഭത്തിനു വേണ്ടി ചിലര്‍ മുത്തലാഖ് പോലെയുള്ള അനാചാരങ്ങളും വിശ്വാസവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുന്നില്ല.
ഇവിടെ ആചാരങ്ങളും സാംസ്കാരിക പാരമ്പര്യവും തകര്‍ക്കാന്‍ വിദേശ ശക്തികള്‍ ശ്രമിച്ചിട്ടു പോലും നടന്നില്ല. പക്ഷേ, സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ചില ശക്തികള്‍ ആചാരം ലംഘിക്കാന്‍ നോക്കുകയാണ്. സംസ്കാരങ്ങളിന്മേലുള്ള കടന്നുകയറ്റം ഒരു കാരണവശാലും അനുവദിക്കില്ല.
വിശ്വാസികള്‍ക്ക് നേരെയുള്ള ലാത്തി പ്രയോഗിക്കുന്നത് അംഗീകരിക്കില്ല. ആചാരം സംരക്ഷിക്കപ്പെടാന്‍ വേണ്ടി ലാത്തിയടി കൊള്ളേണ്ടതുണ്ടോ. ഇന്നാട്ടിലെ ആചാരാനുഷ്ഠാനങ്ങളും വിശ്വാസവും സുപ്രീം കോടതിക്ക് മുമ്പാകെ ഉന്നയിക്കും. ജനങ്ങളുടെ വിശ്വാസത്തിന് ഭരണഘടനയുടെ സംരക്ഷണം ഉറപ്പു നല്‍കും.
സ്ത്രീശാക്തീകരണ കാര്യത്തില്‍ ഇവിടെ ഇരു മുന്നണികള്‍ക്കും ഇരട്ടത്താപ്പാണ്. സോളാര്‍ കേസിലും ഐസ്ക്രീം പാര്‍ലര്‍ കേസിലും ഉള്‍പ്പെട്ടവര്‍ സ്ത്രീശാക്തീകരണത്തെ കുറിച്ച് വാചാലരാകുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ മധ്യപ്രദേശില്‍ കോടികളുടെ നോട്ടുകെട്ടുകള്‍ കണ്ടെടുത്തു. തുഗ്ലക് റോഡില്‍ താമസിക്കുന്ന കോണ്‍ഗ്രസ് നേതാവിലേക്കാണ് അന്വേഷണം എത്തിയത്. ആ നേതാവ് ആരാണെന്ന് നിങ്ങള്‍ക്കറിയാമോ?
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പോഷകാഹാരം നല്കാന് മാറ്റിവച്ചപണമാണ് അവിടെ നേതാക്കളുടെ പക്കല്‍ നിന്നു കണ്ടെടുത്തത്. ജനത്തെ സംരക്ഷിക്കുന്നതിനു പകരം അവര്‍ക്കായി മാറ്റിവച്ച പണം കൊള്ളടിക്കുന്നു. ഇതു നാണക്കേടാണ്.
വോട്ട് രാഷ്ട്രീയം മാത്രമാണ് കോണ്‍ഗ്രസിനുള്ളത്. എല്ലാവര്ക്കും വികസനം, എല്ലാവരോടുമൊപ്പം എന്നതാണ് എന്‍ഡിഎയുടെ മുദ്രാവാക്യം. ജാതി മത വിവേചനമില്ലാതെ വികസനമെത്തിക്കുകയാണ് സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ ലക്ഷ്യമിടുക.
കോണ്‍ഗ്രസ് ഭരണത്തിലിരുന്നപ്പോള്‍ രാജ്യത്ത് ഭീകരാക്രമണങ്ങള്‍ പലവട്ടമുണ്ടായി. അന്നൊന്നും ഒരു നടപടിയും ഉണ്ടായില്ല. തീവ്രവാദികളെ അയച്ച രാജ്യത്തിനകത്തു കയറി നാം മറുപടി നല്കിയപ്പോള് നമ്മുടെ സൈന്യത്തിനെതിരെ ആരോപണമുന്നയിക്കുകയായിരുന്നു പ്രതിപക്ഷം. കേരളത്തിലാകട്ടെ ഇരു മുന്നണികളും തീവ്രവാദത്തിനു ഫ്രീ ടിക്കറ്റാണ് കൊടുത്തിരിക്കുന്നതെന്നും മോഡി ആരോപിച്ചു.
Keywords: Narendra Modi, Kozhikkode, NDA, BJP, LDF, UDF
COMMENTS