തൃശൂര്‍: അയ്യപ്പനാമത്തില്‍ തിരഞ്ഞെടുപ്പു പ്രചരണം നടത്തി മാതൃകാ പെരുമാറ്റ ചട്ടം ലംഘിച്ചതിന് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്...
തൃശൂര്‍: അയ്യപ്പനാമത്തില്‍ തിരഞ്ഞെടുപ്പു പ്രചരണം നടത്തി മാതൃകാ പെരുമാറ്റ ചട്ടം ലംഘിച്ചതിന് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കളക്ടര്‍ ടി വി അനുപമ നോട്ടീസ് നല്‍കി.
ജാതിയുടെയും സാമുദായിക വികാരങ്ങളുടെയും പേരില്‍ വോട്ട് ചോദിക്കുന്നതു മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നതിനു തുല്യമാണ്. ഇക്കാരണത്താലാണ് നോട്ടീസ് നല്കിയത്.
''തൃശിവപേരൂരുകാരുടെ മുന്നില്‍ വരുമ്പോള്‍, ഞാന്‍ കേരളത്തിന്റെ ഒരു പരിഛേദത്തിനോടാണ്, ശബരിമലയുടെ പഞ്ചാത്തലത്തില്‍ വോട്ടിനുവേണ്ടി അപേക്ഷിക്കുന്നത്. എന്റെ അയ്യന്‍, എന്റെ അയ്യന്‍, നമ്മുടെ അയ്യന്‍, ആ അയ്യന്‍ എന്റെ വികാരമാണെങ്കില്‍, ഈ കിരാതസര്‍ക്കാരിനുള്ള മറുപടി തിരഞ്ഞെടുപ്പിലൂടെ കേരളത്തിലല്ല, ഭാരതത്തില്‍ മുഴുവന്‍, അയ്യന്റെ ഭക്തര്‍ മുഴുവന്‍ അത് അലയടിപ്പിച്ചിരിക്കും. അതുകണ്ട് ആരും കൂട്ടുപിടിക്കേണ്ട. ഒരു യന്ത്രങ്ങളും കൂട്ടിനു വേണ്ട. മുട്ടുമടങ്ങി വീഴാന്‍, നിങ്ങളുടെ മുട്ടുകാലുണ്ടാകില്ല. അതുകൊണ്ട് എന്റെ പ്രചാരണ വേളകളില്‍ ശബരിമല ഞാന്‍ ചര്‍ച്ചയാക്കില്ല എന്ന് പ്രതിജ്ഞ ചെയ്യുകയാണിവടെ.'' ഇിതായിരുന്നു തേക്കിന്‍കാട് മൈതാനിയില്‍ സുരേഷ് ഗോപിയുടെ പ്രസംഗം.
ശബരിമലയുടെ പേരില്‍ വോട്ട് ചോദിക്കരുതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ നേരത്തേ തന്നെ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. ഇതിനു വിരുദ്ധമായി സുരേഷ് ഗോപി പ്രസംഗിച്ചുവെന്നാണ് നോട്ടീസില്‍ പറയുന്നത്.
തേക്കിന്‍കാട് മൈതാനിയില്‍ ഏപ്രില്‍ അഞ്ചിന് നടന്ന എന്‍ഡിഎ കണ്‍വെന്‍ഷനിലെ പ്രസംഗത്തിന്റെ വീഡിയോ കളക്ടര്‍ പരിശോധിച്ചിരുന്നു. ഇതിനു ശേഷമാണ് 48 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് സുരേഷ് ഗോപിക്കു നോട്ടീസ് കൊടുത്തിരിക്കുന്നത്.
Keywords: Sabarimala, Lord Ayyappa, Suresh Gopi, TV Anupama
 

 
							     
							     
							     
							    
 
 
 
 
 
COMMENTS