കൊച്ചി: കേരളം ഏറ്റവുമധികം ചര്‍ച്ചചെയ്ത കൊലക്കേസുകളില്‍ ഒന്നായ സിസ്റ്റര്‍ അഭയ കേസിലെ ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂരും മൂന്നാം പ്രതി സി...
കൊച്ചി: കേരളം ഏറ്റവുമധികം ചര്‍ച്ചചെയ്ത കൊലക്കേസുകളില്‍ ഒന്നായ സിസ്റ്റര്‍ അഭയ കേസിലെ ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂരും മൂന്നാം പ്രതി സിസ്റ്റര്‍ സെഫി എന്നിയും സിബിഐ കോടതിയില്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധി.
ഈ കേസില്‍ സിബിഐ കോടതി നേരത്തേ പുറപ്പെടുവിച്ച ഉത്തരവിനെതിരേ ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും നല്കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് സുനില്‍ തോമസിന്റെ വിധി.
ഇതേസമയം, കേസിലെ രണ്ടാം പ്രതി ഫാദര്‍ ജോസ് പൂതൃക്കയിലിനെ വെറുതെ വിട്ട വിധിക്കെതിരെ ജോമോന് പുത്തന്‍പുരയ്ക്കല്‍ നല്കിയ അപ്പീല്‍ ഹൈക്കോടതി തള്ളുകയും ചെയ്തു.
ഗൂഢാലോചന നടത്തിയതിനും തെളിവുനശിപ്പിച്ചതിനും ക്രൈംബ്രാഞ്ച് എസ്പി ആയിരുന്ന കെ ടി മൈക്കിളിനെ നാലാം പ്രതിയാക്കിയ സിബിഐ കോടതി ഉത്തരവും ഇതോടൊപ്പം ഹൈക്കോടതി റദ്ദാക്കി. പ്രതി മൈക്കിള്‍ ഈ ആവശ്യവുമായി കോടതിയെ സമീപിച്ചിരുന്നു.
1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്ത് കോണ്‍വെന്റിലെ കിണറ്റില്‍ സിസ്റ്റര്‍ അഭയയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സിസ്റ്റര്‍ അഭയയുടേത് അസ്വാഭാവിക മരണമെന്ന് കോട്ടയം വെസ്റ്റ് പൊലീസ് പ്രാഥമിക അന്വേഷണത്തില്‍ സ്ഥിരീകരിച്ചിരുന്നു.
ഡോ. രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ നടന്ന പോസ്റ്റ്മോര്‍ട്ടത്തില്‍ അഭയയുടെ തലക്കു പിന്നില്‍ മുറിവും വലത്തെ തോളിലും ഇടുപ്പിലും പോറലും വലത്തെ കണ്ണിന് സമീപം രണ്ട് ചെറിയ മുറിവുകളും കണ്ടെത്തി. ഇതോടെ, കൊലപാതകം ബലപ്പെട്ടു.
പിന്നീട്, പൊലീസിന്റെ നിരവധി സംഘങ്ങള്‍ അന്വേഷണങ്ങള്‍ നടത്തി. ഒന്നിലും വ്യക്തമായ നിഗമനത്തിലെത്താനായില്ല. അന്വേഷണം അട്ടിമറിക്കാന്‍ എല്ലാ തലങ്ങളിലും ശ്രമവും നടന്നിരുന്നു.

COMMENTS