ലഖ്നൗ: അമേഠിയില്‍ രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികയുടെ സൂക്ഷ്മപരിശോധന മാറ്റിവച്ചു. ഏപ്രില്‍ 22 ലേക്കാണ് മാറ്റിവച്ചിരിക്ക...
ലഖ്നൗ: അമേഠിയില്‍ രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികയുടെ സൂക്ഷ്മപരിശോധന മാറ്റിവച്ചു. ഏപ്രില്‍ 22 ലേക്കാണ് മാറ്റിവച്ചിരിക്കുന്നത്. എതിര്‍സ്ഥാനാര്‍ത്ഥി തടസവാദം ഉന്നയിച്ചതിനാലാണ് സൂക്ഷ്മപരിശോധന മാറ്റിവച്ചത്.
രാഹുല്‍ ഗാന്ധി പത്രികയ്ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പിഴവുകളുണ്ടെന്നാണ് അമേഠിയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ധ്രുവ് ലാലിന്റെ ആരോപണം.
രാഹുല്‍ ഗാന്ധി ബ്രിട്ടണ് ആസ്ഥാനമായി രജിസ്റ്റര്‍ ചെയ്ത കമ്പനിയുടെ രേഖകളില്‍ ബ്രിട്ടണ് പൗരനാണെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നതെന്നും ഇന്ത്യന്‍ പൗരനല്ലാത്തൊരാള് എങ്ങനെ മത്സരിക്കുമെന്നും ധ്രുവ് ലാല്‍ ആരോപിക്കുന്നു.
വിദ്യാഭ്യസ യോഗ്യതകളില്‍ തെറ്റുണ്ടെന്നും കമ്പനിയുടെ ആസ്തികളെ കുറിച്ചും ലാഭവിഹിതത്തെ കുറിച്ചും വിശദമാക്കിയിട്ടില്ലെന്നും എതിര് സ്ഥാനാര്‍ത്ഥി ആരോപിക്കുന്നു. ഈ കാരണത്താലാണ് സൂക്ഷ്മ പരിശോധന മാറ്റിവച്ചത്.
Keywords: Amethi, Rahul Gandhi, Nomination, Postponed

COMMENTS