കല്പറ്റ: പ്രവര്‍ത്തകരുടെ ആവേശം അതിന്റെ കൊടുമുടിയിലെത്തിയ വേളയില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് ലോക്സഭാ സീറ്റിലേക്കു ന...
കല്പറ്റ: പ്രവര്‍ത്തകരുടെ ആവേശം അതിന്റെ കൊടുമുടിയിലെത്തിയ വേളയില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് ലോക്സഭാ സീറ്റിലേക്കു നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.
കോഴിക്കോട്ടു നിന്നു ഹെലികോപ്ടര്‍ മാര്‍ഗം കല്പറ്റയിലെത്തിയാണ് രാഹുല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നത്. കല്പറ്റ എസ്.കെ.എം.ജെ സ്കൂള്‍ ഗ്രൗണ്ടിലാണ് ഹെലികോപ്ടര്‍ ഇറങ്ങിയത്. പ്രിയങ്ക, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന് എന്നിവരും കോപ്ടറിലുണ്ടായിരുന്നു.
കേരളത്തിലെ ഏതാണ്ട് എല്ലാ പ്രമുഖ നേതാക്കളും നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണത്തിനു സാക്ഷ്യം വഹിക്കാനെത്തി.
വയനാട്, മലപ്പുറം ഡി.സി.സി പ്രസിഡന്റുമാരും മുസ്ലിം ലീഗ് നേതാവ് സാദിഖലി ശിഹാബ് തങ്ങളും കളക്ടറുടെ ചേംബറില്‍ രാഹുലിനെ അനുഗമിച്ചു.
സഹോദരി പ്രിയങ്കയും രാഹുലിനൊപ്പമുണ്ട്. നാമനിര്‍ദ്ദേശ പത്രികാ സര്‍പ്പണം കഴിഞ്ഞുടന്‍ റോഡ് ഷോ ആരംഭിക്കും. കളക്ടറേറ്റു മുതല്‍ കല്പറ്റ ടൗണ്‍ വരെയായിരിക്കും റോഡ് ഷോ.
#WATCH Congress President Rahul Gandhi and General Secretary UP-East Priyanka Gandhi Vadra arrive at Wayanad, Kerala. pic.twitter.com/Xqcskiaoaj— ANI (@ANI) 4 April 2019
മുല്ലപ്പള്ളി രാമചന്ദ്രന്, ഉമ്മന്‍ ചാണ്ടി, പി.കെ കുഞ്ഞാലിക്കുട്ടി, കെ.സി വേണുഗോപാല്‍ തുടങ്ങിയ നേതാക്കള്‍ സ്കൂള്‍ ഗ്രൗണ്ടില്‍ രാഹുലിനെ സ്വീകരിക്കാനെത്തി. ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് തടിച്ചുകൂടിയിരിക്കുന്നത്. സ്കൂള്‍ ഗ്രൗണ്ടില്‍ നിന്ന് 400 മീറ്റര്‍ അകലെയാണ് കളക്ടറുടെ ഓഫീസ്.
തുറന്ന വാഹനത്തിലാണ് രാഹുലും പ്രിയങ്കയും കോണ്‍ഗ്രസ് നേതാക്കളും കളക്ട്രേറേറ്റിലെത്തിയത്. റോഡ് നിറഞ്ഞുകവിഞ്ഞ് അണികളും പിന്തുടര്ന്നു. എസ്.പി.ജി നേരിട്ടാണ് രാഹുലിന് സുരക്ഷ ഓരുക്കുന്നത്. പൊലീസും പിന്തുണയുമായുണ്ട്.
Keywords: Rahul Gandhi, Wayanad, Nomination, Congress Party
COMMENTS