മുംബയ്: ചെറിയൊരു ജയത്തിന്റെ ആശ്വാസത്തില്‍ നിന്നു വിരാട് കോലിയും കൂട്ടരും വീണ്ടും തോല്‍വിയുടെ പടുകുഴിയിലേക്ക്. ഐപിഎല്ലില്‍ ഇന്നg നടന്ന മത്...
മുംബയ്: ചെറിയൊരു ജയത്തിന്റെ ആശ്വാസത്തില്‍ നിന്നു വിരാട് കോലിയും കൂട്ടരും വീണ്ടും തോല്‍വിയുടെ പടുകുഴിയിലേക്ക്. ഐപിഎല്ലില്‍ ഇന്നg നടന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ അഞ്ചു വിക്കറ്റിനാണ് മുംബയ് ഇന്ത്യന്‍സ് തോല്‍പ്പിച്ചത.
ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ടീം 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സാണ് എടുത്തത് . ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ മുംബയ് ഇന്ത്യന്‍സ് 19 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്ത് വിജയം സ്വന്തമാക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ആര്‍സിബിക്കുവേണ്ടി എ ബി ഡിവില്ലിയേഴ്സാണ് ഗംഭീര പ്രകടനം നടത്തിയത് . 51 പന്തല്‍ 75 റണ്‍സാണ് ഡിവില്ലിയേഴ്സിന്റെ സമ്പാദ്യം. ഇതില്‍ 6 ഫോറുകളും നാല് സിക്സറുകളും ഉള്‍പ്പെടുന്നു.
32 പന്തില്‍ 50 റണ്‍സെടുത്ത മൊയീന്‍ അലിയും ടീമിന് മികച്ച സംഭാവനയാണ് നല്‍കിയത്. അഞ്ച് സിക്സും ഒരു ഫോറും നിറം ചാര്‍ത്തിയതായിരുന്നു മൊയീന്‍ അലിയുടെ ഇന്നിംഗ്സ്. ക്യാപ്റ്റന്‍ കോലി എട്ടു റണ്‍സില്‍ ഒതുങ്ങി.
ഓപ്പണര്‍ പാര്‍ത്ഥിവ് പട്ടേല്‍ 20 പന്തില്‍ 28 റണ്‍സ് എടുത്തു. പിന്നീടങ്ങോട്ട് ആര്‍സിബി നിരയില്‍ ആര്‍ക്കുംതന്നെ തിളങ്ങാനായില്ല. മാര്‍കസ് സ്റ്റോയിനിസ്, പവന് നേഗി, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ് എന്നിവര്‍ പൂജ്യത്തിനു പുറത്തായി. അക്ഷദീപ് നാഥ് മൂന്നു പന്തില്‍ രണ്ട് റണ്‍സ് എടുത്തു.
മറുപടിക്കിറങ്ങിയ മുംബയ്ക്കുവേണ്ടി ക്വിന്റണ്‍ കോക്ക് 26 പന്തില്‍ 40 റണ്‍സെടുത്തു മികച്ച പ്രകടനം കാഴ്ചവച്ചു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ 19 പന്തില്‍ 28 റണ്‍സെടുത്തു. സൂര്യകുമാര്‍ യാദവ് 23 പന്തില്‍ 29 റണ്‍സ് എടുത്തു. ഇഷാന് കൃഷ്ണന് 21, ക്രുണാല്‍ പാണ്ഡ്യ 11 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സംഭാവന. 16 പന്തില്‍ 30 റണ്‍സെടുത്ത് ഹര്‍ദിക് പാണ്ഡ്യ അവസാന ഓവറുകളില്‍ വിജയം സുനിശ്ചിതമാക്കി.
Keywords: Mumbai Indians, RCB, Virat Kohli, Rohit Sharma

COMMENTS