ന്യൂഡല്‍ഹി: രാജ്യത്ത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. 18 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലുമായാണ് ഇന...
ന്യൂഡല്‍ഹി: രാജ്യത്ത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. 18 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലുമായാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ആന്ധ്രാപ്രദേശ്, സിക്കിം, അരുണാചല്‍പ്രദേശ് എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പും ഇന്നാണ് ആരംഭിക്കുന്നത്.
ഇതിനിടെ ആന്ധ്രാപ്രദേശില്‍ വോട്ടു ചെയ്യാനെത്തിയ സ്ഥാനാര്‍ത്ഥി വോട്ടിങ് യന്ത്രം നിലത്തെറിഞ്ഞ് തകര്‍ത്തു. ജനസേന പാര്‍ട്ടി സ്ഥാനാര്‍ത്ഥി മധുസൂദന്‍ ഗുപ്തയാണ് വോട്ടിങ് യന്ത്രം തകര്‍ത്തത്.
ആന്ധ്രാപ്രദേശിലെ ഗുണ്ടകല്‍ നിയജകമണ്ഡലത്തിലെ ഗുട്ടിയിലെ പൊളിങ് സ്റ്റേഷനിലാണ് സംഭവം നടന്നത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ലോക്സഭയിലെയും നിയമസഭയിലെയും വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനമാണ് ആന്ധ്രാപ്രദേശ്. മണ്ഡലങ്ങളുടെ പേരുകള്‍ വ്യക്തമായി പ്രദര്‍ശിപ്പിച്ചില്ലെന്ന് ആരോപിച്ച് ഉണ്ടാക്കിയ തര്‍ക്കത്തിനൊടുവിലാണ് മധുസൂദന്‍ ഗുപ്ത വോട്ടിങ് യന്ത്രം തകര്‍ത്തത്.
Keywords: Loksabha, Election, Andrapradesh, Voting machine

COMMENTS