തിരുവനന്തപുരം: ബസില്‍ കഴിഞ്ഞ ദിവസം യാത്രക്കാര്‍ക്കു നേരെ ആക്രമണം ഉണ്ടായതില്‍ ഖേദം പ്രകടിപ്പിച്ച് കല്ലട ട്രാവല്‍സ്. അതേസമയം ബസ് ജീവനക്കാര്‍...
തിരുവനന്തപുരം: ബസില്‍ കഴിഞ്ഞ ദിവസം യാത്രക്കാര്‍ക്കു നേരെ ആക്രമണം ഉണ്ടായതില്‍ ഖേദം പ്രകടിപ്പിച്ച് കല്ലട ട്രാവല്‍സ്. അതേസമയം ബസ് ജീവനക്കാര്‍ക്കു നേരെയും ആക്രമണം ഉണ്ടായെന്ന് ബസ് ഉടമകള്‍ വ്യക്തമാക്കി.
യാത്രക്കാരാണ് ആദ്യം ആക്രമണത്തിന് മുതിര്‍ന്നതെന്നും സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ശേഷമാണ് ഇതേക്കുറിച്ച് അറിഞ്ഞതെന്നും ഉടമകള്‍ വ്യക്തമാക്കി.
തിരുവനന്തപുരത്തു നിന്നും ബംഗളൂരുവിലേക്കു പോവുകയായിരുന്ന ബസ് ഹരിപ്പാട്ട് വച്ച് തകരാറിലായെന്നും ഇതേക്കുറിച്ച് യാത്രക്കാരായ യുവാക്കള്‍ ചോദ്യം ചെയ്തപ്പോള്‍ തര്‍ക്കമായെന്നും പിന്നീട് പൊലീസെത്തി പ്രശ്നം പരിഹരിക്കുകയായിരുന്നെന്നും ബസ് ഉടമകള്‍ വിശദീകരണത്തില്‍ വ്യക്തമാക്കുന്നു.
പിന്നീട് മറ്റൊരു ബസ് എത്തിച്ച് യാത്ര തുടര്‍ന്നെന്നും എന്നാല്‍ ബസ് വൈറ്റിലയിലെത്തിയപ്പോള്‍ ബസ് ഏജന്‍സിയില്‍ നിന്നും മൂന്നു ജീവനക്കാര്‍ ബസില്‍ കയറി യുവാക്കളെ മര്‍ദ്ദിക്കുകയും ഇറക്കിവിടുകയുമായിരുന്നു. ഇതിനാണ് ബസ് ഉടമകള്‍ ഖേദപ്രകടനം നടത്തിയിരിക്കുന്നത്.
എന്തായാലും ഈ സംഭവത്തില്‍ ബസിന്റെ ഉടമയായ സുരേഷ് കല്ലടയെ വിളിച്ചുവരുത്താനും ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാനുമുള്ള നടപടികളിലേക്ക് കടക്കാനുമാണ് ഉദ്ദേശിക്കുന്നതെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി.
Keywords: Kallada bus issue, Bus owners, Permit, Suresh Kallada

COMMENTS