തിരുവനന്തപുരം: വരുംദിവസങ്ങളില്‍ കേരളത്തില്‍ അന്തരീക്ഷ താപനില ഇനിയും ഉയര്‍ന്നേക്കാമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ...
തിരുവനന്തപുരം: വരുംദിവസങ്ങളില്‍ കേരളത്തില്‍ അന്തരീക്ഷ താപനില ഇനിയും ഉയര്‍ന്നേക്കാമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്നലെ പാലക്കാട് 41 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തി.
മുണ്ടൂര്‍ ഐആര്‍സിറ്റിസി യിലാണ് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയിരിക്കുന്നത്. ഏപ്രില്‍ ആദ്യവാരവും ഇവിടെ 41 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയിരുന്നു. ഇതേസമയം, മലമ്പുഴയിലെ ജലസേചന വകുപ്പ് താപമാപിനി 40.6 ഡിഗ്രി സെല്ഷ്യസാണ്് ഇന്നലെ രേഖപ്പെടുത്തിയ ചൂട്.
മൂന്നു മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാന്‍ സാധ്യതയുമുണ്ട്. ഇത് സൂര്യാതപത്തിനും കാരണമായേക്കാം. അതിനാല്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കുന്നു.
വേനല്‍ മഴ ഇനിയും വൈകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്കുന്ന മുന്നറിയിപ്പ്. വേനല്‍മഴ പ്രതീക്ഷിച്ചതിലും വളരെ കുറവാണ് രേഖപ്പെടുത്തിയത്. ചുരുക്കം ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട മഴപെയ്യുന്നതൊഴിച്ചാല് കാര്യമായ മഴ വേനല്‍ക്കാലത്ത് ലഭിക്കുന്നില്ല.
ജൂണില്‍ തുടങ്ങേണ്ട കാലവര്‍ഷവും വൈകാന്‍ സാധ്യതയുണ്ട്. ശാന്തസമുദ്രത്തില്‍ രൂപംകൊള്ളുന്ന എല്‍നിനോ പ്രതിഭാസമാണ് കേരളത്തിലും മഴ കുറയാന്‍ കാരണമാകുന്നത്. ശാന്തസമുദ്രത്തില്‍ എല്‍നിനോ രൂപം കൊണ്ടുവരുന്നു. ജൂണില്‍ തുടങ്ങേണ്ട മഴക്കാലത്തെ ഇതു ബാധിച്ചേക്കാം.
ആഗോളതാപന ഫലമായി സമുദ്രോപരിതലത്തിലെ ജലം ചൂടു പിടിക്കുന്നതാണ് എല്‍നിനോ പ്രതിഭാസത്തിന് കാരണമാകുന്നത്. ഏഴു വര്‍ഷത്തിലൊരിക്കലാണ് ഈ പ്രതിഭാസം സംഭവിക്കുന്നത്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ കാലാവസ്ഥയെ തകിടം മറിക്കാന്‍ പോന്നതാണ് എല്‍ നിനോ.
COMMENTS