കൊല്ലം: പ്രമുഖ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആനന്ദവല്ലി (62) തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചു. സ്കൂള്‍ നാടകങ്ങളിലൂടെയാണ് ...
കൊല്ലം: പ്രമുഖ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആനന്ദവല്ലി (62) തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചു.
സ്കൂള്‍ നാടകങ്ങളിലൂടെയാണ് കലാരംഗത്തെത്തിയത്. കൊല്ലം കാളിദാസ കലാകേന്ദ്രം, കെപിഎസി എന്നി സമിതികളുടെ നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ആണ്‍കുട്ടിയുടെ വേഷത്തിലാണ് ആദ്യവേദിയില്‍ അഭിനയിച്ചത്.
ആധാരം എന്ന സിനിമയിലെ ഡബ്ബിങ്ങിന് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം 1992ല്‍ ലഭിച്ചു. ഈ ചിത്രത്തില്‍ ഗീതയ്ക്കു വേണ്ടിയാണ് ശബ്ദം നല്‍കിയത്.
കെപിഎസിയില്‍ അഭിനയിക്കുന്ന വേളയിലാണ് സിനിമയിലെത്തുന്നത്. ഏണിപ്പടികള്‍ എന്ന ചിത്രത്തില്‍ ചെറിയ വേഷത്തില്‍ അഭിനയിച്ചു.
പിന്നീട് ഡബ്ബിംഗിലേക്കു തിരിഞ്ഞു. ലക്ഷ്മി, അംബിക, ശാരദ, ഗീത, രേഖ, ഉര്‍വ്വശി, മേനക, പൂര്‍ണ്ണിമ ജയറാം, സുമലത, ചിത്ര, മാധവി, പത്മപ്രിയ, ജയപ്രദ, സുകന്യ, ഗൗതമി തുടങ്ങി നിരവധി നടികള്‍ക്കു വേണ്ടി ശബ്ദം നല്കി.
അന്തരിച്ച സംവിധായകനായ ദീപന് മകനാണ്. മകള്‍ അനുലക്ഷ്മി.
Keywords: Anandavalli, Cinema. Movie, Dubbing Artist
COMMENTS