കൊളംബോ: കഴിഞ്ഞ ദിവസം ശ്രീലങ്കയിലുണ്ടായ സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് 13 പേര് അറസ്റ്റില്‍. ഞായറാഴ്ച രാത്രി ശ്രീലങ്കന്‍ പൊലീസ് അറസ്റ്റ് ചെ...
കൊളംബോ: കഴിഞ്ഞ ദിവസം ശ്രീലങ്കയിലുണ്ടായ സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് 13 പേര് അറസ്റ്റില്‍. ഞായറാഴ്ച രാത്രി ശ്രീലങ്കന്‍ പൊലീസ് അറസ്റ്റ് ചെയ്ത ഇവരെ ചോദ്യംചെയ്തുവരികയാണ്.
ഈസ്റ്റര്‍ ദിനത്തില്‍ മൂന്ന് ക്രിസ്ത്യന്‍ പള്ളികളിലും ആഢംബര ഹോട്ടലുകളിലുമായി നടന്ന സ്ഫോടന പരമ്പരകളില്‍ 290 പേര് കൊല്ലപ്പെട്ടിരുന്നു. ഇതില്‍ ഒരു മലയാളി ഉള്‍പ്പടെ നാല് ഇന്ത്യാക്കാരുമുണ്ട്.
ഇതുവരെയും സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ എട്ടു സ്ഫോടനങ്ങളില്‍ രണ്ടെണ്ണം ചാവേറുകളാണ് നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.
അതേസമയം ഞായറാഴ്ച വൈകിട്ടോടെ കൊളംബോയിലെ പ്രധാന വിമാനത്താവളത്തിനു സമീപത്തു വച്ച് പൈപ്പ് ബോംബ് കണ്ടെത്തിയിരുന്നു. ശ്രീലങ്കന്‍ വ്യോമസേന ഇത് നിര്‍വീര്യമാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്.
Keywords: Bomb attack, Srilanka, Easter day, 290 people died

COMMENTS