തിരുവനന്തപുരം: കാസര്‍കോട്ട് കള്ളവോട്ട് ചെയ്തതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്ന സംഭവത്തില്‍ റിട്ടേണിങ് ഓഫീസര്‍മാരോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്...
തിരുവനന്തപുരം: കാസര്‍കോട്ട് കള്ളവോട്ട് ചെയ്തതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്ന സംഭവത്തില്‍ റിട്ടേണിങ് ഓഫീസര്‍മാരോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ.
ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ദൃശ്യങ്ങളും ആരോപണങ്ങളും സത്യമാണെങ്കില്‍ ഇക്കാര്യത്തില്‍ ഗുരുതരമായ തെറ്റാണ് നടന്നിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കണ്ണൂര്‍, കാസര്‍കോട് കളക്ടര്‍മാരോട് അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത് ലഭിച്ചാലുടന്‍ ആവശ്യമായ നടപടികളെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാരുടെയും പ്രിസൈഡിങ് ഓഫീസര്‍മാരുടെയും അനുവാദമില്ലാതെ ഇത്തരത്തില്‍ കള്ളവോട്ട് ചെയ്യാനാകില്ലെന്നും റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം ആവശ്യമായ നടപടികളെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വോട്ടെടുപ്പ് തുടങ്ങിയ ഉടന്‍ തന്നെ പല സ്ഥലങ്ങളില്‍ നിന്നും ഇത്തരത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതെല്ലാം ആരോപണങ്ങള്‍ മാത്രമാണെന്നായിരുന്നു അധികൃതരുടെ വെളിപ്പെടുത്തല്‍. ഇപ്പോള്‍ കള്ളവോട്ട് നടന്നു എന്നുള്ളതിന്റെ ശക്തമായ തെളിവുകളാണ് കോണ്‍ഗ്രസ് പുറത്തുവിട്ടിരിക്കുന്നത്.
Keywords: Bogus Voting, Kasaragod, Tikkaram Meena, Report

COMMENTS