വാരാണസി: വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരിക്കില്ല. കോണ്‍ഗ്രസിനുവേണ്ടി ഇ...
വാരാണസി: വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരിക്കില്ല. കോണ്‍ഗ്രസിനുവേണ്ടി ഇവിടെ അജയ് റായ് മത്സരിക്കും. 2014 ല്‍ വാരാണസിയില്‍ മത്സരിച്ച് മൂന്നാം സ്ഥാനത്തേക്ക് അജയ് റായ് പിന്തള്ളപ്പെട്ടിരുന്നു.
അന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി 3.70 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഇവിടെ നിന്നും വിജയിച്ചത്. തൊട്ടടുത്ത എതിരാളി അരവിന്ദ് കെജ്രിവാളിന് രണ്ടുലക്ഷം വോട്ടുകള്‍ ലഭിച്ചപ്പോള്‍ അജയ് റായ് നേടിയത് വെറും 75,000 വോട്ടുകള്‍ മാത്രമാണ് എന്നതും ശ്രദ്ധേയമാണ്.
യു.പിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ചുമതല വഹിക്കുന്ന പ്രിയങ്ക ഗാന്ധി ഇത്തവണ മത്സരിക്കേണ്ടതില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതൃത്വം. രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും ഇതിന് അനുകൂല നിലപാടാണ് സ്വീകരിച്ചത്.
2022 ല്‍ യു.പിയില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കോണ്‍ഗ്രസിനെ സജ്ജമാക്കാനുള്ള ഉത്തരവാദിത്തമാണ് പാര്‍ട്ടി പ്രിയങ്കയ്ക്ക് നല്‍കിയിരിക്കുന്നത്.
Keywords: Congress, Priyanka Gandhi, Varanasi, Ajay Rai

COMMENTS