Search

കല്ലച്ചു മുതല്‍ ആധുനിക പ്രസ് വരെ, മാദ്ധ്യമ ചരിത്ര പ്രദര്‍ശനവുമായി തിരുവനന്തപുരം പ്രസ് ക് ളബ്


തിരുവനന്തപുരം : തിരുവനന്തപുരം പ്രസ് ക്ലബ് ജേര്‍ണലിസം ഇന്‍സ്റ്റിറ്റ്യൂട്ട് സുവര്‍ണ ജൂബിലി ആഘോഷിക്കുന്നതിന്റെ ഭാഗമായി  കല്ലച്ച് മുതല്‍ ആധുനിക അച്ചടി സംവിധാനങ്ങള്‍ വരെ പരിചയപ്പെടുത്തുന്ന മാദ്ധ്യമ ചരിത്ര പ്രദര്‍ശനം തിരുവനന്തപുരത്തു നടത്തുന്നു.

അഖിലേന്ത്യാ ഫോട്ടോഗ്രഫി മത്സരം, മാദ്ധ്യമരംഗത്തെ കുലപതികള്‍ക്കുള്ള ആദരം, കാലത്തിന്റെ സ്പന്ദനമുള്‍ക്കൊള്ളുന്ന കലാവിരുന്നുകള്‍ തുടങ്ങിയ പരിപാടികളോടെയാവും പ്രദര്‍ശനം.

തിരുവനന്തപുരം നഗരസഭയുടെ സഹകരണത്തോടെ 2019 ഏപ്രില്‍ 5 മുതല്‍ 15 വരെ കനകക്കുന്നിലെ സൂര്യകാന്തി ഗ്രൗണ്ടിലൊരുക്കുന്ന ആഘോഷപരിപാടികളുടെ ഭാഗമായി ദേശീയ പക്ഷി, മൃഗ, മത്സ്യ പ്രദര്‍ശനവും നടത്തുന്നുണ്ട്.

മാമ്പഴ, ചക്ക, വാഴ മഹോത്സവവും സംഘടിപ്പിക്കുന്നു. കാലിക പ്രസക്തമായ ശാസ്ത്ര  സാമൂഹ്യ വിഷയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഇന്നവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ (സിസ്സ) എന്ന സന്നദ്ധ സംഘടനയും സഹകരിക്കുന്നുണ്ട്.

'കേരളത്തിന്റെ സ്വന്തം' എന്ന പേരില്‍ 'സിസ്സ' അണിയിച്ചൊരുക്കുന്ന മേള ആയുര്‍വ്വേദം, കയര്‍, കൈത്തറി, സുഗന്ധവ്യഞ്ജനങ്ങള്‍, ജൈവ കൃഷി, വിനോദ സഞ്ചാരം, കുടില്‍ വ്യവസായങ്ങള്‍, തനത് കെട്ടിട നിര്‍മ്മാണ ശൈലികള്‍ തുടങ്ങിയവ പരിചയപ്പെടുത്തും.

എക്‌സിബിഷനിൽ :

·       ആൾ ഇന്ത്യ ഫോട്ടോഗ്രഫി മത്സരം
·       നൂറിലധികം എസി - നോൺ എസി സ്റ്റാളുകൾ
·       കുട്ടികൾക്ക് അവധിക്കാലം ആഘോഷിക്കാൻ അമ്യൂസ്‌മെന്റ് പാർക്ക്
·       മെഴുകു പ്രതിമകളുടെ പ്രദർശനം
·       ആദിവാസി മേള
·       കാർഷിക മേള
·       എല്ലാ ദിവസവും മാദ്ധ്യമസ്ഥാപനങ്ങളുടെ കലാപരിപാടികൾ
·       ബാലഭാസ്കർ സ്മാരക ബാൻഡ് മത്സരം
·       സംസ്ഥാന - കേന്ദ്ര ഗവണ്മെന്റ് സ്റ്റാളുകൾ
·       മെഡിക്കൽ എക്സ്പോ
·       മാദ്ധ്യമ പ്രതിഭകളെ ആദരിക്കൽ
·       ചിത്രരചനാ മത്സരം
·       പാചക മത്സരം

ആൾ ഇന്ത്യ ഫോട്ടോഗ്രഫി മത്സരം

എസ് എസ് റാം - എസ് ഹരിശങ്കർ മെമ്മോറിയൽ അവാർഡ്
കാറ്റഗറി : ന്യൂസ് ഫോട്ടോഗ്രാഫി

നിബന്ധനകൾ

·       ഒരാൾക്ക് 3 എൻട്രി വീതം അയയ്ക്കാം
·       2018 ജനുവരി 1 നും ഡിസംബർ 31 നും ഇടയ്ക്ക് പ്രസിദ്ധീകരിച്ച ചിത്രം ആയിരിക്കണം
·       ഫുൾ റസലൂഷനിൽ (മിനിമം 300) 20 X 30 സൈസിൽ ഫയൽ (ജെപെഗ്) ഫോട്ടോ ക്യാപ്ഷൻ സഹിതം അയയ്‌ക്കേണ്ടതാണ്
·       വാട്ടർമാർക്ക്, പേര് എന്നിവ പാടില്ല
·       ന്യൂസ് എഡിറ്റർ / റസിഡന്റ് എഡിറ്ററുടെ സാക്ഷ്യപത്രം ഹാജരാക്കണം
·       അപേക്ഷാഫാറം keralapressclub.com എന്ന വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യണം.
·       pressphotocontest@gmail.com എന്ന ഇ-മെയിലിലേക്കാണ് എൻട്രികൾ അയയ്‌ക്കേണ്ടത്

·       മുതിർന്ന മാദ്ധ്യമപ്രവർത്തകൻ ഡോ. സെബാസ്റ്റ്യൻ പോൾ, AP ഫോട്ടോ എഡിറ്റർ ആർ. എസ്. അയ്യർ, സിനിമാട്ടോഗ്രാഫർ സുജിത് വാസുദേവ് എന്നിവരടങ്ങുന്ന ജൂറി ആണ് വിജയികളെ തിരഞ്ഞെടുക്കുന്നത്

·       1 ലക്ഷം രൂപയാണ് സമ്മാനത്തുക
·       എൻട്രികൾ അയയ്‌ക്കേണ്ട അവസാന തീയതി മാർച്ച് 20

കടകംപള്ളി സുരേന്ദ്രൻ  (ചെയർമാൻ, സുവർണജൂബിലി ആഘോഷ കമ്മിറ്റി)
അഡ്വ. വി. കെ. പ്രശാന്ത് (രക്ഷാധികാരി,  എക്സിബിഷൻ സംഘാടക സമിതി )
ജി. പ്രമോദ് (പ്രസിഡന്റ്, പ്രസ് ക്ലബ്ബ് തിരുവനന്തപുരം)
എം. രാധാകൃഷ്ണൻ (സെക്രട്ടറി, പ്രസ് ക്ലബ്ബ് തിരുവനന്തപുരം)
ഋഷി കെ. മനോജ് (ഡയറക്ടർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസം)
ഡോ. സി. സുരേഷ് കുമാർ (ജനറൽ സെക്രട്ടറി, സിസ്സ)


vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “കല്ലച്ചു മുതല്‍ ആധുനിക പ്രസ് വരെ, മാദ്ധ്യമ ചരിത്ര പ്രദര്‍ശനവുമായി തിരുവനന്തപുരം പ്രസ് ക് ളബ്