ആലപ്പുഴ: തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിച്ചാല്‍ പരാജയപ്പെടും എന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ അഭിപ്രായം വ്യക്...
ആലപ്പുഴ: തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിച്ചാല്‍ പരാജയപ്പെടും എന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ അഭിപ്രായം വ്യക്തിപരമാണെന്ന് തുഷാര്‍ വെള്ളാപ്പള്ളി. ബിഡിജെഎസ് മതേതര പാര്‍ട്ടിയാണ്. ബിഡിജെഎസിനെയും എസ്എന്‍ഡിപിയെയും തമ്മില്‍ കൂട്ടിക്കുഴക്കേണ്ടതില്ലെന്നും തുഷാര്‍ പറഞ്ഞു.
മത്സരിക്കാന്‍ താന്‍ സന്നദ്ധനാണ്. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കും. മത്സരിക്കുകയാണെങ്കില്‍ എസ്എന്‍ഡിപി ഭാരവാഹിത്വം ഒഴിയും. വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കാന്‍ ആത്മവിശ്വാസമുണ്ടെന്നും തുഷാര്‍ കൂട്ടിച്ചേര്‍ത്തു.
ബിഡിജെഎസ് മൂന്നു സീറ്റില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ആലത്തൂരില്‍ ടിവി ബാബുവും മാവേലിക്കരയില്‍ തഴവ സഹദേവനും ഇടുക്കിയില്‍ ബിജുകൃഷ്ണനും മത്സരിക്കും. രണ്ടു മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. തൃശൂര്‍, വയനാട് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ നിര്‍ണ്ണയിക്കുന്നതിലാണ് അനിശ്ചിതത്വം നിലനില്‍ക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ അഞ്ചു സീറ്റുകളിലാണ് ബിഡിജെഎസ് മത്സരിക്കുന്നത്.
വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് അനുസരിച്ച് തീരുമാനം എടുക്കും. തൃശൂരില്‍ താന്‍ മത്സരിക്കണം എന്ന ആവശ്യം നിലനില്ക്കുന്നു. അതിനാലാണ് ഇവിടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതിരുന്നതെന്നും തുഷാര്‍ പറഞ്ഞു. രണ്ടു ദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Suammry: Thushar Vellappally announces BDJS candidates. Flays Vellappally Natesan

COMMENTS