അബുദാബി: ആഗോള ഭീകരതയ്ക്കെതിരെ ഒരുമിച്ചു നിന്നു പോരാടണമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. അബുദാബിയില്‍ ഇസ്ലാമിക സഹകരണ സംഘടനയുടെ (ഒ.ഐ....
അബുദാബി: ആഗോള ഭീകരതയ്ക്കെതിരെ ഒരുമിച്ചു നിന്നു പോരാടണമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. അബുദാബിയില്‍ ഇസ്ലാമിക സഹകരണ സംഘടനയുടെ (ഒ.ഐ.സി) ദ്വിദിന സമ്മേളനത്തില്‍ സംസാരിക്കവേയാണ് സുഷമ സ്വരാജ് ഇപ്രകാരം പറഞ്ഞത്.
പാകിസ്ഥാന് അതിര്‍ത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കാതെ മേഖലയില്‍ സമാധാനം ഉണ്ടാവില്ലെന്നും അവര്‍ വ്യക്തമാക്കി. ഭീകരതയ്ക്കെതിരായ പ്രവര്‍ത്തനം ഏതെങ്കിലും മതത്തിനെതിരെയല്ലെന്നും ഭീകരതയെ സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നവരെ എതിര്‍ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഭീകര ക്യാമ്പുകള്‍ നശിപ്പിക്കുകയും ഭീകരസംഘടനകള്‍ക്ക് പണം നല്‍കുന്നത് നിര്‍ത്തണമെന്നും വിദേശകാര്യമന്ത്രി അഭിപ്രായപ്പെട്ടു. പാകിസ്ഥാനും അംഗമായ ഒ.ഐ.സിയില്‍ അതിഥി രാഷ്ട്രമായിട്ടാണ് ഇന്ത്യയെ ക്ഷണിച്ചത്. സമ്മേളനത്തില്‍ നിന്നും പാകിസ്ഥാന് വിട്ടുനില്‍ക്കുകയാണ്.
Keywords: Sushma swaraj, Abudabi, India, Pakistan

COMMENTS